SPORTS

‘സഞ്ജുവിന് തുടർച്ചയായി എത്ര അവസരങ്ങൾ ലഭിച്ചു? സമ്മർദത്തിന് കാരണം വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം’


ന്യൂഡൽഹി∙ തുടർച്ചയായി അവസരങ്ങൾ ലഭിക്കുമ്പോഴും സഞ്ജു സാംസൺ കടുത്ത സമ്മര്‍ദത്തിൽ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹനുമാ വിഹാരി. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ സഞ്ജു 11 റൺസെടുത്തു പുറത്തായതിനു പിന്നാലെയാണ് വിഹാരിയുടെ വിമർശനം. ഏഷ്യൻ ഗെയിംസിൽ 9,7,2 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ രണ്ട് അർധ സെഞ്ചറികൾ നേടിയെങ്കിലും, ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്താന്‍ സഞ്ജുവിനു സാധിച്ചിട്ടില്ല. 32 വയസ്സുകാരനായ വിഹാരി 2022 ലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒടുവിൽ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുമ്പോഴും ദേശീയ ടീമിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് 32 വയസ്സുകാരനായ താരത്തിനു ലഭിച്ചത്. 16 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് വിഹാരി ഇതുവരെ കളിക്കാനിറങ്ങിയത്.‘‘ലോകകപ്പിനു മുന്‍പ് ഇഷാൻ കിഷൻ ടീമിലേക്കു മടങ്ങിയെത്തിയപ്പോൾ സഞ്ജുവിനു തിളങ്ങാനാകാതെ പോയത് നിങ്ങൾക്ക് ഓർമയുണ്ടാകും. ഇപ്പോൾ വൈഭവ് സൂര്യവംശിയാണ് സഞ്ജുവിന് പിന്നിലുള്ളത്. സഞ്ജു ഉറപ്പായും ആ സമ്മര്‍ദം അനുഭവിക്കുന്നുണ്ടാകണം. അത് ക്രിക്കറ്റിലെ വലിയൊരു ഘടകമാണ്. കൂടുതൽ പേർക്കും അതു മനസ്സിലാകണമെന്നില്ല. ഇന്ത്യൻ ടീമിനു വേണ്ടി കളിക്കുമ്പോൾ ഉറപ്പായും സമ്മർദ ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. സഞ്ജുവിന്റെ സ്ഥാനത്ത് ആരായാലും സമ്മർദം അനുഭവിക്കേണ്ടിവരും.’’–വിഹാരി വ്യക്തമാക്കി.


Auto ⏭️

Back to top button