NEWS

അറസ്റ്റിലായ അമ്മുവിനെയും കൂട്ടാളിയേയും കൊച്ചിയിൽ എത്തിക്കും; ലോഡ്ജിലെത്തിയ ആ രണ്ടു പേർ ആര്?


കൊച്ചി ∙ കളമശേരിയിൽ ജോലി തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളേയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നും മൂന്നും പ്രതികളായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം, ഇന്ന് വയനാട്ടിൽ നിന്നു പിടിയിലായ രണ്ടാം പ്രതി അമ്മു എന്ന ശരണ്യ, തൃശൂർ സ്വദേശി സഞ്ജു എന്നിവരെ വൈകിട്ടോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം യുവതി ആത്മഹത്യാ ഭീഷണി മുഴക്കി രക്ഷപ്പെടുന്നതിനു മുൻപ് പ്രതികൾ ലോഡ്ജിലേക്ക് എത്തിച്ച രണ്ടു പേർ ആരെന്നതിൽ ഇതുവരെയും വ്യക്തതയായിട്ടില്ല. ഇതുവരെ നാലു പേർക്കെതിരെ മാത്രമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളൂ. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുവതിയുടെ ഭർത്താവ് ഇന്നലെ ആരോപിച്ചിരുന്നു.സ്പായിൽ മാനേജേറായി ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ അമ്മുവിനേയും സഞ്ജുവിനേയും ഇന്നലെ രാത്രി തന്നെ പൊലീസ് കണ്ടെത്തുകയും ഇന്നു രാവിലെ അഞ്ചരയോടെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. വയനാട് പുൽപ്പള്ളിയിലെ വീട്ടിൽ നിന്നാണ് ഇവർ പിടിയിലായത് എന്നാണ് വിവരം.


Fashion ⏭️

Back to top button