NEWS

സുരേഷിന്റേത് സ്ഥിരം അടവ്; എംഎൽഎയുടെ പിഎ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ


കൊച്ചി∙ പെരുമ്പാവൂർ എംഎൽഎയുടെ പിഎ ആണെന്ന് പറഞ്ഞു പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷിനെയാണ് (42) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് സ്വദേശി സജിത്തിന്റെ പരാതിയിലാണു നടപടി. ജൂലൈ 15 ന് സജിത്തിന്റെ ഫോണിലേക്ക് എംഎൽഎയുടെ പിഎ ആണെന്നു പറഞ്ഞ് സുരേഷ് വിളിക്കുകയായിരുന്നു.എംഎൽഎയുടെ വീടിനടുത്തുള്ള ചേച്ചിക്ക് ഡയാലിസിസ് ചെയ്യുന്നതിനു പണം ആവശ്യമുണ്ടെന്നു പറയുകയും ഗൂഗിൾ പേ വഴി പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നിയ സജിത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് കാട്ടാക്കട, പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, കോടാട്, കോതമംഗലം എന്നിവിടങ്ങളിലായി നിരവധി കേസുകളുണ്ട്. കാട്ടാക്കടയിൽ സമാനമായ കേസാണുള്ളത്.


Fashion ⏭️

Back to top button