NEWS

28,000 അടി താഴ്ന്നു; യുഎസിലേക്ക് പോയ ബ്രിട്ടിഷ് എയർവേയ്‌സ് വിമാനത്തിൽനിന്ന് അടിയന്തര സന്ദേശം


ലണ്ടൻ∙ ലണ്ടനിൽനിന്ന് യുഎസിലെ ഷിക്കാഗോയ്ക്കു പറന്ന ബ്രിട്ടിഷ് എയർവേയ്‌സ് വിമാനത്തിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. അയർലൻഡിനു മുകളിൽ വച്ചാണ് വിമാനത്തിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് യുഎസിലെ ഷിക്കാഗോയിലേക്കു യാത്ര തിരിച്ച വിമാനം തുടർന്ന് ഹീത്രോയിലേക്കു തിരിച്ചു പറന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിമാനം ലണ്ടനില്‍നിന്നു പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്നു. 28,000 അടിയോളം വിമാനം താഴ്ത്തിയതിനൊപ്പമാണ് അടിയന്തര സന്ദേശം വിമാനത്തിൽനിന്നു ലഭിച്ചത്. അതേസമയം അടിയന്തര കോഡ് അയച്ചതിന്റെ കാരണം ഇനിയും വ്യകതമായിട്ടില്ല. വിമാനത്തിൽനിന്ന് അടിയന്തര സാഹചര്യങ്ങൾ അറിയിക്കുന്ന ‘7700’ എന്ന കോഡാണ് പൈലറ്റ് നൽകിയത്.


Fashion ⏭️

Back to top button