NEWS

ആർഎംഡി വന്നാൽ അമിത വൈദ്യുതി ബിൽ! സമരം നീണ്ടാലും വീട്ടുടമയ്ക്ക് നഷ്ടം; വേതനം കൂട്ടണമെന്ന് മീറ്റർ റീഡർമാർ


കോട്ടയം∙ മീറ്റർ റീഡർമാർ സമരത്തിലാണോ ? കെഎസ്ഇബി മീറ്റർ റീഡിങ് എടുക്കാൻ ജീവനക്കാർ എത്താതിരുന്നപ്പോഴാണ് ഉപഭോക്താക്കൾ‌ സമരത്തെക്കുറിച്ച് അറിയുന്നത്. ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരം എന്നു പറയാൻ വരട്ടെ, സമരത്തിന്റെ കാരണങ്ങളിലൊന്നായ ആർഎംഡി, ജീവനക്കാരെ മാത്രമല്ല ഉപഭോക്താക്കളെയും ബാധിക്കുന്നതാണ്. സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും അധികൃതർ ചർച്ചയ്ക്കുപോലും തങ്ങളെ വിളിക്കുന്നില്ലെന്നു സമരസമിതി പറയുന്നു. എന്നാൽ, സമരം അനിശ്ചിതമായി നീണ്ടുപോയാൽ ഉപയോക്താക്കൾക്കും നഷ്ടം സംഭവിച്ചേക്കാം. കാരണം, ആർഎംഡി കണക്ക് എടുക്കുന്നത് പാളിയാൽ ബിൽ കൂടും. എന്തിനാണ് സമരം? കെഎസ്ഇബി മീറ്റർ റീഡർമാരുടെ അനിശ്ചിതകാല സമരത്തെകുറിച്ച് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മയുടെ സ്റ്റേറ്റ് പ്രസിഡന്റ് കണ്ണൻ തലവടി മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.∙ പുതിയ സർക്കാർ വന്ന് 100 ദിവസം പൂർത്തിയാകുന്നതിനു മുൻപേ സമരത്തിന് ഇറങ്ങിയത് എന്തുകൊണ്ടാണ്? ആദ്യമേ പറയട്ടേ ഇത് പുതിയ സർക്കാരിനു എതിരെയുള്ള സമരമല്ല. കഴിഞ്ഞ 5 വർഷമായി ഞങ്ങളുടെ വേതനം വർധിപ്പിച്ചിട്ടില്ല. പലവട്ടം കെഎസ്ഇബി മാനേജ്മെന്റിനും മുൻമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇപ്പോൾ ഞങ്ങൾ സമരം നടത്തുന്നതിന്റെ പ്രധാന ആവശ്യം പരമാവധി വൈദ്യുതി ആവശ്യകത (ആർഎംഡി) എത്രയെന്നു രേഖപ്പെടുത്താൻ കെഎസ്ഇബി നിർദേശം നൽകിയതോടെയാണ്. മുൻസർക്കാരിന്റെ കാലത്തും ഈ നീക്കം നടന്നിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ വളരെ പെട്ടെന്ന് ആർഎംഡി കൂടി മീറ്റർ റീഡിങ്ങിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വേതന വർധനവ് വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ട് സമരത്തിനു ഇറങ്ങിയത്.∙ ആർഎംഡി നടപ്പിലാക്കുമ്പോൾ ഉപയോക്താവിനു ബില്ലിലും വർധനയുണ്ടാകില്ലേ? ‌‌തീർച്ചയായും ഉണ്ടാകും. എന്നാൽ ഇതിനെകുറിച്ച് കെഎസ്ഇബി ഇപ്പോഴും മൗനത്തിലാണ്.


Fashion ⏭️

Back to top button