NEWS

ഫ്ലൈദുബായി സംഭവത്തിൽ പങ്കില്ല; ഇസ്രയേലിന്റെ പഴകിത്തേഞ്ഞ തന്ത്രം: മറുപടിയുമായി ഇറാൻ


ടെഹ്റാൻ∙ ഫ്ലൈദുബായിയുടെ ടെൽ അവീവ് വിമാനത്തിൽ പൈലറ്റ് സ്മിത് മച്ഛറിനെ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ തങ്ങൾക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളെ തള്ളി ഇറാൻ. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ആരോപണങ്ങളെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇസ്രയേലും ചില യൂറോപ്യൻ രാജ്യങ്ങളും മുൻകാലങ്ങളിലും ഇത്തരം പ്രചാരണം നടത്തിയിട്ടുണ്ടെന്നും പഴകിത്തേഞ്ഞ തന്ത്രമാണിതെന്നും ബഗായ് പറഞ്ഞു. പൈലറ്റിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ചെറുകോടാലി കൊണ്ടായിരുന്നു ആക്രമണം. വിമാനം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.


Fashion ⏭️

Back to top button