NEWS
ഓഫിസിലെത്തിയവരെ കാത്ത് ‘സഹോദരൻ മുഹമ്മദിന്റെ’ സന്ദേശം: യുഎഇയെ ‘സ്നേഹം കൊണ്ട് പൊതിഞ്ഞ്’ ഷെയ്ഖ് മുഹമ്മദ്

ദുബായ്∙ ‘ലോകത്തിന്റെ വീടാണ് ദുബായ്. ഇവിടെ ജീവിക്കുന്ന ഓരോരുത്തർക്കും ഇത് സ്വന്തം വീടായി തോന്നണം’–ദുബായിയുടെ വികസനക്കുതിപ്പിലും മുന്നോട്ടുള്ള പ്രയാണത്തിലും കാത്തുസൂക്ഷിക്കേണ്ട മാനവിക മൂല്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും ഓർമിപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ‘ജീവിതപാഠങ്ങൾ’ എന്ന പുസ്തകപരമ്പരയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ‘ദ് ലെറ്റേഴ്സ്’ (കത്തുകൾ) എന്ന പുതിയ പുസ്തകത്തിലൂടെയാണ്, ദുബായ് എന്ന നാടിനെ നെഞ്ചിലേറ്റുന്ന ജനങ്ങൾക്കായി അദ്ദേഹം ഹൃദയസ്പർശിയായ സന്ദേശം നൽകിയിരിക്കുന്നത്.മരുഭൂമിയിൽ ഒന്നുമില്ലായ്മയിൽ നിന്നു തുടങ്ങി, ഇന്നു ലോകത്തിന് തന്നെ മാതൃകയായ മനോഹര നഗരവും സൗഹാർദ സമൂഹവുമായി ദുബായ് മാറിയെന്ന് ഷെയ്ഖ് മുഹമ്മദ് ഓർമിക്കുന്നു. നമ്മുടെ യഥാർഥ വലിപ്പവും എളിയ തുടക്കവും നാം എപ്പോഴും ഓർക്കണം. എല്ലാം അറിയുന്നവരല്ല നാം, ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം കുറിച്ചു. ദുബായിലെ ജീവിതത്തിന് ആധാരമായ 7 പ്രധാന തത്ത്വങ്ങളും പുസ്തകത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നു.∙‘മികവാണ് സന്ദേശം, വിനയം ഉയർത്തും’:പ്രതീക്ഷയാണ് ജീവിതവഴി ചെയ്യുന്ന കാര്യങ്ങളിലെ മികവാണ് നാം ലോകത്തിനു നൽകുന്ന ഏറ്റവും വലിയ സന്ദേശം. എയർപോർട്ട് ജീവനക്കാർ, റോഡ് തൊഴിലാളികൾ, എൻജിനീയർമാർ, വിവിധ കമ്പനികൾ എന്നിവരിലൂടെയാണ് ലോകം ദുബായിയെ കാണുന്നത്. നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തി ഓരോ ദിവസവും മികവോടെ പ്രവർത്തിക്കണം.
Fashion ⏭️




