NEWS

ശബരിമല മേൽശാന്തി നിയമനം: നറുക്കെടുപ്പിൽ നേരത്തെ നിശ്ചയിച്ച അഞ്ചുപേർ മാത്രമെന്ന് ദേവസ്വം ബോർഡ്

Sabarimala Melshanthi selection draw

തിരുവനന്തപുരം: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള നറുക്കെടുപ്പിൽ നേരത്തെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ചുപേരെ മാത്രമായിരിക്കും പരിഗണിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. അപ്പീലുകളുമായി എത്തിയ ആരെയും നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഗണിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ആകെ 47 അപ്പീലുകളാണ് ലഭിച്ചത്. ബോർഡ് എല്ലാവരുടെയും വാദങ്ങൾ കേട്ടു. എന്നാൽ, തുടർച്ചയായി പത്തുവർഷം മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെ മാത്രമാണ് മാനദണ്ഡപ്രകാരം പരിഗണിച്ചത്. ഈ നിബന്ധന പാലിക്കാത്തവരെ വിജിലൻസ് ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക്മേൽ വിജിലൻസ് ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും സ്ഥലംമാറ്റങ്ങൾ (ട്രാൻസ്ഫറുകൾ) പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും കെ. ജയകുമാർ ചൂണ്ടിക്കാട്ടി. ഈ മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമോ എന്ന് ബോർഡ് ആലോചിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED TOPICS: SABARIMALA MELSHANTHI, SABARIMALA TEMPLE, DEVASWOM BOARD, SABARIMALA MELSHANTHI DRAW

Read News ⏭️

Back to top button