NEWS

‘ശ്രീലേഖയുടെ രാജി മഞ്ഞുമലയുടെ ഒരറ്റം; പുറത്തുവന്നത് കോർപറേഷനിലെ അധികാരതർക്കം’: പരിഹാസവുമായി എ.എ.റഹീം


ന്യൂഡൽഹി∙ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള ആർ.ശ്രീലേഖയുടെ രാജിയെ പരിഹസിച്ച് എ.എ.റഹീം എംപി. കള്ളപ്പണം പങ്കുവയ്ക്കുന്നതിലും അധികാര തർക്കവുമാണ് തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ രാജിവയ്ക്കുന്നതിലൂടെ പുറത്തു വന്നതെന്ന് എ.എ. റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിഷ്യുപേപ്പർ ബോക്സിലെ ഒരു ടിഷ്യു മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ സംഭവം, കഥകളും കാര്യങ്ങളും വരാനിരിക്കുന്നതേയുള്ളുവെന്നും റഹീം പറഞ്ഞു.യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അക്രമത്തെ ന്യായീകരിച്ച മന്ത്രി ഒ.ജെ.ജെനീഷിനെയും റഹീം വിമർശിച്ചു. ‘തീപ്പന്തവും പിടിച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറിച്ചെല്ലാൻ ഗ്യാനേഷ് കുമാറെന്ന പേരിലൊരു കുശിനിക്കാരൻ അവിടെയില്ല. ഇക്കാര്യം പരിശോധിച്ചുറപ്പിച്ചതാണ്. ഇക്കാര്യത്തിൽ ഒ.ജെ. ജനീഷിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ പദവിക്കു ചേർന്നതാണോയെന്ന് ചുറ്റുമുള്ളവർ പറഞ്ഞുകൊടുക്കണം’–റഹീം പറഞ്ഞു.


Fashion ⏭️

Back to top button