NEWS

സ്ത്രീകൾക്ക് 10 ലക്ഷം രൂപ ധനസഹായം കിട്ടും; അപേക്ഷിക്കാം സർക്കാരിന്റെ ‘ദാക്ഷായണി’ പദ്ധതിയിലേക്ക്, ആരാണ് അർഹർ‌?


വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ ‘ദാക്ഷായണി’ സ്വയംതൊഴിൽ സഹായപദ്ധതിയുമായി സംസ്ഥാന സർക്കാർ. പട്ടികജാതി വനിതകൾക്കാണ് സഹായം. ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് വനിതയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദാക്ഷായണി വേലായുധനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് ‘ദാക്ഷായണി’ എന്ന പേര് നൽകിയത്. സംരംഭം തുടങ്ങാനും വിപുലീകരിക്കാനും ധനസഹായം ലഭിക്കും. അഞ്ച് വനിതകളെങ്കിലും അടങ്ങുന്ന സ്വയംസഹായ സംഘങ്ങളാണ് അപേക്ഷിക്കേണ്ടത്. ഇവർ ജില്ലാ റജിസ്ട്രാർ ഓഫിസ്, കുടുംബശ്രീ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതായിരിക്കണം. 15 ലക്ഷം രൂപവരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് പദ്ധതിച്ചെലവിന്റെ 75% തുക (പരാമവധി 10 ലക്ഷം രൂപ) ധനസഹായമായി നൽകും.  അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ബാങ്ക് അക്കൗണ്ട് വഴി രണ്ട് ഗഡുക്കാളായാണ് തുക അനുവദിക്കുക. സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങളും അപേക്ഷാഫോമും വിശദമായി പരിശോധിച്ചശേഷമാണ് അർഹരെ കണ്ടെത്തുക. സംരംഭങ്ങളുടെ പുരോഗതി സർക്കാർ നേരിട്ട് വിലയിരുത്തുകയും ചെയ്യും.  6 മാസം വാങ്ങിയില്ലേ? റേഷൻ കിട്ടില്ല തുടർച്ചയായി ആറുമാസം റേഷൻ കൈപ്പറ്റാത്ത കാർഡുകൾ സ്മാർട് പിഡിഎസ് പദ്ധതി പ്രകാരം ഡിആക്റ്റിവേറ്റ് ചെയ്യും. ഇവയിലെ റേഷൻ വിതരണം നിലയ്ക്കും. എന്നാൽ, 90 ദിവസത്തേക്ക് കൂടി കാലാവധി നിലനിൽക്കും. ഇതിനകം ഒരംഗമെങ്കിലും ഇ-കെവൈസി പൂർത്തിയാക്കിയാൽ കാർഡ് ആക്ടിവാകും. മുഴുവൻ അംഗങ്ങളും ഇ-കെവൈസി പൂർത്തിയാക്കിയാലേ കാർഡിന് അനുവദിച്ചിട്ടുള്ള മുഴുവൻ വിഹിതവും വീണ്ടും ലഭിച്ചുതുടങ്ങൂ.‌ ഇല്ലെങ്കിൽ കെവൈസി പൂർത്തിയാക്കിയ അംഗങ്ങൾക്കുള്ള വിഹിതമേ ലഭിക്കൂ. റേഷൻ കടയിലെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് ഇ-കെവൈസി പൂർത്തിയാക്കാം. 90 ദിവസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ കാർഡ് പൂർണമായും റദ്ദാകും. വാഹന രൂപമാറ്റം: പിഴ 5000 രൂപ റീൽസ് ചിത്രീകരിക്കാനടക്കം വാഹനങ്ങളിൽ വരുത്തുന്ന ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കും. അനധികൃത രൂപമാറ്റം കണ്ടെത്താൻ ഹൈക്കോടതി നിർദേശ പ്രകാരം പരിശോധന ശക്തമാക്കാന്‍ മോട്ടോർവാഹന വകുപ്പിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കമ്പനി നിർമിച്ച വാഹനങ്ങൾ അതേ രൂപത്തിൽ നിരത്തിൽ ഉപയോഗിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.


Fashion ⏭️

Back to top button