NEWS
ഇരമ്പിയെത്തി ഇത്തിഹാദാഹ്ലാദം: മലയാളികളടക്കം നിറയെ യാത്രക്കാരുമായി ‘ചീറിപ്പാഞ്ഞ്’ ഇത്തിഹാദ്, എമിറേറ്റുകൾക്കിടയിൽ ഇനി യാത്ര എളുപ്പം!

ദുബായ് ∙ സ്വന്തമായി കാറില്ലാത്തവർക്കും ഇനി എമിറേറ്റുകൾക്കിടയിൽ യാത്ര കൂടുതൽ എളുപ്പം. ദുബായിലെ അൽ യലായിസ്, ഷാർജയിലെ അൽദൈദ് സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതോടെ ഇത്തിഹാദ് റെയിൽ സർവീസ് അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ നാലു എമിറേറ്റുകളിലേക്ക് വ്യാപിച്ചു. ദുബായിൽനിന്ന് അബുദാബിയിലേക്കും ഫുജൈറയിലേക്കും അൽ ദൈദിൽനിന്ന് ഫുജൈറയിലേക്കും അബുദാബിയിലേക്കുമുള്ള സർവീസുകളും ആരംഭിച്ചു. ഇതോടെ ഇത്തിഹാദ് സ്റ്റേഷനുകളിലും തിരക്കേറി.മലയാളികളടക്കം വിവിധ രാജ്യക്കാർ ആദ്യ യാത്രയുടെ ഭാഗമായി. നിറയെ യാത്രക്കാരുമായി ദുബായിൽനിന്ന് 6.15ന് പുറപ്പെട്ട ട്രെയിൻ 7.24ന് അബുദാബിയിൽ എത്തി. മധുരം നൽകി യാത്രക്കാരെ സ്വീകരിച്ച ഭക്ഷണത്തിനു പുറമേ സമ്മാനവും നൽകി മനസ്സും നിറച്ചാണ് യാത്രയാക്കിയത്. ദുബായ് അൽ യലായിസ് സ്റ്റേഷൻ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി നടപ്പാലം വഴി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ മെട്രോ, ട്രാം, ബസ് സർവീസുകളിലേക്കും യാത്ര തുടരാനുള്ള സൗകര്യവും ഗുണമാണ്.
Fashion ⏭️




