NEWS
‘ആകാശ ദുരന്തം തടഞ്ഞു, അസാധാരണ ധീരത’, ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

ടെൽ അവീവ് ∙ ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് യാത്രാ വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ വിമാനം സുരക്ഷിതമാക്കിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പൈലറ്റിന്റെ അസാധാരണ ധീരതയെ അഭിവാദ്യം ചെയ്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി എക്സിൽ പോസ്റ്റിട്ടു. വിനാശകരമായ ആകാശ ദുരന്തം തടഞ്ഞതിന് സ്മിത് മച്ചാറിനെ പേരെടുത്തു പറഞ്ഞാണ് നെതന്യാഹു അഭിനന്ദിച്ചത്. “ശരീരത്തിൽ കുത്തേറ്റിട്ടും ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനിന്നു, കോക്ക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും ആക്രമണകാരിയെ കീഴടക്കാൻ പ്രാപ്തരാക്കി – ഒരു വിനാശകരമായ ആകാശ ദുരന്തം തടഞ്ഞു” സ്മിത് മച്ചാറിന്റെ പ്രവൃത്തിയിലൂടെ 174 പേരുടെ ജീവൻ രക്ഷിച്ചുവെന്നും നെതന്യാഹു കുറിച്ചു.
Fashion ⏭️




