NEWS
ഫ്ലൈ ദുബായിലെ യാത്രക്കാരുടെ രക്ഷകൻ; ഹീറോ പൈലറ്റ് മുംബൈ സ്വദേശി, സ്പൈസ് ജെറ്റിൽ 11 വർഷം

ന്യൂഡൽഹി ∙ ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് യാത്രാ വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ വിമാനം സുരക്ഷിതമാക്കി നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച പൈലറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പൈലറ്റ് ഇന്ത്യക്കാരനാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ സ്വദേശി സ്മിത് മച്ചാർ ആണ് ഫ്ലൈ ദുബായ് യാത്രാ വിമാനം പറത്തിയ പൈലറ്റ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.മച്ചാർ 2022 ജൂൺ മുതൽ ഫ്ലൈദുബായുടെ ബോയിംഗ് 737 വിമാനത്തിൽ ക്യാപ്റ്റനായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫ്ലൈ ദുബായിൽ ചേരുന്നതിനു മുൻപ് സ്പൈസ്ജെറ്റിലാണ് സ്മിത് മച്ചാർ സേവനം അനുഷ്ഠിച്ചത്. 11 വർഷം സ്പൈസ്ജെറ്റിൽ ജോലി ചെയ്ത മച്ചാർ അവിടെവടക്കൻ സൗദി അറേബ്യയ്ക്ക് മുകളിലെത്തിയപ്പോഴാണ് വഴിതിരിച്ച് വിട്ടത്. വിമാനം റാഞ്ചി എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്തതാണെന്നും ഇസ്രയേൽ അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് രണ്ട് മിനിറ്റിനുള്ളിലാണ് വിമാനം 34,000 അടി ഉയരത്തിൽ നിന്ന് ഏകദേശം 20,000 അടി താഴേയ്ക്ക് പതിച്ചത്.
Fashion ⏭️




