NEWS

അടിയന്തര സാഹചര്യത്തിൽ പൗരന്മാരെ ഒഴിപ്പിക്കാൻ പദ്ധതിയുമായി പോളണ്ടും ലിത്വാനിയയും; ‘നിർണായക പാത’യിൽ സുപ്രധാന നീക്കം


വിൽനിയസ്∙ വലിയ പ്രതിസന്ധികളോ സൈനിക ഭീഷണികളോ ഉണ്ടായാൽ ബാൾട്ടിക് രാജ്യങ്ങളിലെ പൗരന്മാരെ അതിർത്തി കടത്തി പോളണ്ടിലേക്ക് ഒഴിപ്പിക്കുന്നതിനായുള്ള സംയുക്ത പദ്ധതിക്ക് പോളണ്ടും ലിത്വാനിയയും രൂപം നൽകുന്നു. നാറ്റോ സഖ്യകക്ഷികളുമായും യൂറോപ്യൻ യൂണിയനുമായും ബാൾട്ടിക് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയായ ‘സുവൽകി ഗ്യാപ്പ്’ കേന്ദ്രീകരിച്ചാണ് ഈ സുപ്രധാന നീക്കം.ലിത്വാനിയൻ നാഷനൽ ക്രൈസിസ് മാനേജ്‌മെന്റ് സെന്റർ മേധാവി വിൽമന്റസ് വിത്കാസ്കാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇതിന്റെ നടപടിക്രമങ്ങളും ലോജിസ്റ്റിക്സ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംയുക്തമായി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.


Fashion ⏭️

Back to top button