NEWS
ആശുപത്രി ചികിത്സയ്ക്കിടെ കുരുന്നുകൾക്ക് എച്ച്ഐവി, 6 മരണം; ഗുരുതര വെളിപ്പെടുത്തലുമായി പാക്കിസ്ഥാനിലെ കുടുംബങ്ങൾ

ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ സാധാരണ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി ആശുപത്രികളെ സമീപിച്ച ഡസൻകണക്കിന് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സാധാരണ പനിക്കും മറ്റ് അസുഖങ്ങൾക്കും ചികിത്സ തേടിയ കുട്ടികൾക്ക് മാസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. രാജ്യാന്തര മാധ്യമമായ എൻപിആർ ആണ് പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ നടുക്കിയ ഗുരുതര സുരക്ഷാവീഴ്ച പുറത്തുവിട്ടത്. കുട്ടികൾക്ക് എച്ച്ഐവി ബാധിക്കാൻ മറ്റ് യാതൊരു സാഹചര്യവുമില്ലെന്നും ആശുപത്രിയിലെ ചികിത്സ മാത്രമാണ് ഇതിന് കാരണമെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.ആശുപത്രികളിൽ കുത്തിവയ്പ്പിനായും ഐവി ഡ്രിപ്പുകൾക്കായും ഉപയോഗിക്കുന്ന സിറിഞ്ചുകളും സൂചികളും ഒരു കുട്ടിക്കെന്ന പോലെ മറ്റുള്ളവർക്കും വീണ്ടും ആവർത്തിച്ച് ഉപയോഗിച്ചതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രികളിലെ അടിസ്ഥാന അണുബാധ നിയന്ത്രണ സംവിധാനങ്ങളുടെ കടുത്ത പരാജയമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
Fashion ⏭️




