NEWS
സ്വർണാഭരണം വാങ്ങിയ ശേഷം പണം അയച്ചെന്ന വ്യാജ സ്ക്രീൻ ഷോട്ട്; യുവാവ് പിടിയിൽ

കോഴിക്കോട് ∙ സ്വർണാഭരണം വാങ്ങിയ ശേഷം പണം അയച്ചെന്ന വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് മുങ്ങുന്ന വിരുതൻ പൊലീസ് പിടിയിൽ. രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില്‍ ഞായറാഴ്ച 1.2 ഗ്രാം തൂക്കം വരുന്ന ബ്രേസ്‌ലെറ്റ് വാങ്ങി പണം അയച്ച സ്ക്രീൻഷോട്ട് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് മുങ്ങിയ കോഴിക്കോട് നന്മണ്ട സ്വദേശി സബിത്ത്(29) ആണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്.സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ പ്രത്യേക മേൽനോട്ടത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് സ്ക്വാഡും ബേപ്പൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ കേരളത്തിൽ ഉടനീളം ഇയാൾ നിരവധി വ്യാജ യുപിഐ പെയ്മെന്റ് തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഓരോ തട്ടിപ്പിനും ശേഷം കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിച്ചു വരുകയായിരുന്നു പ്രതിയുടെ പതിവെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതിൽ അഞ്ചിലധികം കേസുകളിൽ തെളിവു ലഭിച്ചു.
Fashion ⏭️




