NEWS

ഹോസ്റ്റലിൽ നിന്നു വിളിച്ചിറക്കി തീകൊളുത്തി കൊല്ലാൻ ശ്രമം; സംഭവം അമ്പാടിമൂലയിൽ, യുവതി ഗുരുതര നിലയിൽ, യുവാവ് പിടിയിൽ


കാക്കനാട്∙ യുവതിയെ ഹോസ്റ്റലിൽ നിന്നു വിളിച്ചിറക്കി ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശി ജയശ്രീ(42)യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി. അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നു പറയുന്നു.ഇന്നലെ രാത്രി 9ന് എൻജിഒ ക്വാർട്ടേഴ്സിനു സമീപം അമ്പാടിമൂലയിൽ ജയശ്രീ താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലിനു മുൻപിലായിരുന്നു സംഭവം. കാനിൽ കരുതിയിരുന്ന മണ്ണെണ്ണ യുവതിയുടെ ശരീരത്തിലേക്കും മുഖത്തേക്കും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.


Fashion ⏭️

Back to top button