NEWS
ഇന്ത്യ–വിൻഡീസ് ഏകദിനം: ടീമുകൾ 5 ദിവസം തലസ്ഥാനത്ത്; ടിക്കറ്റുകൾ പൂർണമായി വിറ്റു; തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളുമായി പൊലീസ്

തിരുവനന്തപുരം ∙ 27ന് നടക്കുന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഒരുക്കങ്ങൾ മത്സര വേദിയായ കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ചു. ശുചിമുറികളുടെ അടക്കം അറ്റകുറ്റപ്പണികളും ശുചീകരണവും ആണ് നടക്കുന്നത്.ഇന്നലെ വിവിധ സർക്കാർ വകുപ്പുകളുടെയും കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) പ്രതിനിധികളുടെയും യോഗം ഒരുക്കങ്ങൾ വിലയിരുത്തി. ടിക്കറ്റുകൾ പൂർണമായി വിറ്റഴിഞ്ഞ സാഹചര്യത്തിൽ വൻ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളും പൊലീസിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നുണ്ട്. ടീമുകൾ 5 ദിവസം തലസ്ഥാനത്ത് ഉള്ളതിനാൽ ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും ചർച്ച ചെയ്തു. കഴിഞ്ഞ രാജ്യാന്തര മത്സരത്തിനിടെ ശുദ്ധജലം അമിത വിലയ്ക്കു വിറ്റതായി പരാതി ഉയർന്ന സാഹചര്യത്തിൽ ഇത്തവണ ഗാലറിയുടെ എല്ലാ ഭാഗങ്ങളിലും മതിയായ അളവിൽ സൗജന്യ ശുദ്ധജല ഡിസ്പെൻസറുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️




