എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപെട്ടു, സംഭവം എംസി റോഡിൽ

ജി സുകുമാരൻ നായർ
പത്തനംതിട്ട: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കാറപകടത്തിൽ നിസാര പരിക്ക്. പത്തനംതിട്ട ജില്ലയിൽ പന്തളത്താണ് അപകടം ഉണ്ടായത്. പെരുമ്പുളിക്കലിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴി എംസി റോഡിൽ കുരമ്പാല അമൃത സ്കൂൾ ജംഗ്ഷന് സമീപത്താണ് അദ്ദേഹത്തിന്റെ കാർ ഒരു പിക്കപ് വാനുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ മൂക്കിന് നിസാര പരിക്കേറ്റ അദ്ദേഹത്തെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം പരിശോധനകൾക്ക് പിന്നാലെ അദ്ദേഹം യാത്ര തുടർന്നു. അപകടത്തിൽ കാറിന്റെ ഒരുവശം തകർന്നു.
English Summary
NSS General Secretary G. Sukumaran Nair sustained minor injuries in a car accident in Pandalam, Pathanamthitta district. His car collided with a pickup van near the Kurambala Amrita School junction on MC Road while he was travelling to attend a function at Perumpulikcal.


