BUSINESS
70% വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുന്ന കേരളത്തിന് ‘വാട്ടർ ബാറ്ററി’; രാത്രിയിലെ കറന്റ് മുടക്കത്തിന് KSEB പരിഹാരം

KSEB Pumped Storage Hydroelectricity: സ്വന്തം ആവശ്യത്തിന്റെ 70 ശതമാനം വൈദ്യുതിയും വൻ തുക നൽകി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന കേരളത്തിന് കടുത്ത വേനലിലെ പീക്ക് ടൈം പ്രതിസന്ധി മറികടക്കാൻ ആവശ്യം ‘പമ്പ്ഡ് സ്റ്റോറേജ്’ (Pumped Storage) പദ്ധതി. പകൽ സമയത്തെ അധിക പുരപ്പുറ സോളാർ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ‘വാട്ടർ ബാറ്ററി’ സാങ്കേതികവിദ്യയിലൂടെ രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണാൻ KSEB -ക്ക് സാധിക്കുമെന്ന് വിദഗ്ധർ.വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾസംസ്ഥാനത്ത് നിലവിൽ മൊത്തം ആവശ്യകതയുടെ 30% മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 70% ഉയർന്ന വില കൊടുത്ത് പുറത്തുനിന്നാണ് വാങ്ങുന്നു. കടുത്ത ചൂടും, എയർ കണ്ടീഷണറുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗവും മൂലം വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ആവശ്യകത റെക്കോർഡ് തലത്തിലേക്ക് ഉയരുന്നതാണ് വലിയ തലവേദന.കാലവർഷത്തിലെ വ്യതിയാനം മൂലം ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം കുത്തനെ കുറച്ചു. ഊർജ്ജ സംഭരണ സംവിധാനങ്ങളുടെ അഭാവം മൂലം പകൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക സോളാർ ഊർജ്ജം രാത്രിയിലേക്ക് സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നില്ല.പ്രാദേശിക ഉൽപ്പാദനം ഉയർത്തണംവർധിക്കുന്ന ആവശ്യത്തിന് അനുസരിച്ച് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയെന്നത് സാധ്യമല്ല. ഇത് സർക്കാരിന് വലിയ ബാധ്യതയാകും. കൂടാതെ ഉപയോക്താക്കളുടെ വൈദ്യുതിച്ചെലവും വർധിപ്പിക്കും. ദേശീയ ഗ്രിഡിനെയോ, മറ്റ് സംസ്ഥാനങ്ങളെയോ മാത്രം ആശ്രയിക്കാതെ സംസ്ഥാനത്ത് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള സംവിധാനമാണ് കേരളത്തിന് വേണ്ടത്. നിലവിലെ പ്രതിസന്ധികൾക്കും, ശോഭനമായ ഭാവിക്കും ഏക പോംവഴി പ്രാദേശിക ഉൽപ്പാദനം ഉയർത്തുക എന്നതാണ്. കേരളത്തിന് ഏറ്റവും അനുയോജ്യമായ മാർഗം പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയാണ്.പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയും കേരളവുംവ്യത്യസ്ത ഉയരങ്ങളിലുള്ള രണ്ട് അണക്കെട്ടുകൾ (Upper & Lower Reservoirs) ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പകൽ അധികമുള്ള വൈദ്യുതി ഉപയോഗിച്ച് താഴത്തെ ഡാമിൽ നിന്ന് വെള്ളം മുകളിലേക്ക് പമ്പ് ചെയ്യുന്നു. രാത്രി ആവശ്യകത കൂടുമ്പോൾ ഈ വെള്ളം താഴേക്ക് ഒഴുക്കി ടർബൈൻ കറക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. വിദഗ്ധർ ഈ രീതിയെ ‘വാട്ടർ ബാറ്ററി’ എന്നു വിശേഷിപ്പിക്കുന്നു.കേരളത്തിലെ മലയോര ഭൂപ്രകൃതിയും നിലവിലുള്ള അണക്കെട്ടുകളുടെ സാന്നിധ്യവും (ഉദാഹരണത്തിന്: ഇടുക്കി, കക്കയം-കുറ്റ്യാടി) പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് ഏറ്റവും അനുയോജ്യമാണ്. കൂടാതെ കേരളത്തിലെ വർധിച്ചുവരുന്ന സോളർ പ്ലാന്റുകളും ഈ പദ്ധതിക്ക് കൂടുതൽ തെളിച്ചം നൽകുന്നു.സോളാർ ഉൽപ്പാദനവും പമ്പ്ഡ് സ്റ്റോറേജുംപകൽ സമയത്ത് പുരപ്പുറ സോളാർ വഴി വൻതോതിൽ വൈദ്യുതി കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ അധിക സോളാർ വൈദ്യുതി ഉപയോഗിച്ച് സൗജന്യമായി അല്ലെങ്കിൽ കുറഞ്ഞ ചെലവിൽ വെള്ളം മുകളിലെ ഡാമിലേക്ക് പമ്പ് ചെയ്യാൻ സാധിക്കും. പകൽ ഉപയോഗിക്കാതെ പാഴാകുന്ന സോളാർ ഊർജ്ജത്തെ രാത്രിയിലെ പീക്ക് സമയത്തേക്ക് മാറ്റി ഉപയോഗിക്കാൻ പമ്പ്ഡ് സ്റ്റോറേജ് വഴി സാധിക്കും.
Read News


