BUSINESS
കോവിഡ് മൂലം ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം 3 വര്‍ഷത്തേയ്ക്ക്; കേരള സര്‍ക്കാരിന്റെ ബിപിഎല്‍ ആശ്വാസ പദ്ധതി

CMDRF Covid Aid For BPL: കോവിഡ് മഹാമാരിയില്‍ കുടുംബത്തിന്റെ ആശ്രയം നഷ്ടപ്പെട്ട് ദുരിതത്തിലായ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് തുണയായി കേരള സര്‍ക്കാര്‍. ഇത്തരം കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ആശ്വാസ പദ്ധതി പ്രഖ്യാപിച്ചു. പ്രതിമാസം 5,000 രൂപ വീതം 3 വര്‍ഷത്തേക്ക് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തുന്ന തരത്തിലാകും പദ്ധതി. ഇതിനായി 9.96 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. അര്‍ഹരായ കുടുംബങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ഇതിനായി അപേക്ഷിക്കാം. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരുടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (CMDRF) നിന്ന് പദ്ധതിക്കായി തുക അനുവദിച്ചത്.പദ്ധതിയുടെ പ്രധാന വിശദാംശങ്ങള്പ്രതിമാസം 5,000 രൂപ വീതം തുടര്‍ച്ചയായി 3 വര്‍ഷത്തേക്ക് (ആകെ 1,80,000 രൂപ) അര്‍ഹര്‍ക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അര്‍ഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് (DBT) പണമെത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (CMDRF) നിന്നാകും പണമെത്തുക.ആര്‍ക്കൊക്കെയാണ് ആനുകൂല്യം ലഭിക്കുംഅപേക്ഷിക്കുന്ന കുടുംബം ബി.പി.എല്‍ (BPL) വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കണം. കോവിഡ്-19 മൂലം മരണപ്പെട്ട വ്യക്തി കുടുംബത്തിലെ പ്രധാന വരുമാന സ്രോതസോ, മാതാപിതാക്കളോ ആയിരിക്കണം. മരണ കാരണം കോവിഡ് മൂലം ആണെന്ന് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക രേഖ ഉണ്ടായിരിക്കണം.അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍ മരണപ്പെട്ട വ്യക്തിയുടെ ഔദ്യോഗിക കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് (COVID-19 Death Certificate). അപേക്ഷകന്റെ ബി.പി.എല്‍ (BPL) റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്. അപേക്ഷകന്റെ (നിയമാനുസൃത അവകാശി/ ആശ്രിതന്) ആധാര്‍ കാര്‍ഡ്. ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (Legal Heirship Certificate) അല്ലെങ്കില്‍ ബന്ധം തെളിയിക്കുന്ന രേഖ. ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍, IFSC കോഡ് എന്നിവ വ്യക്തമായിരിക്കണം).എങ്ങനെ, എവിടെ അപേക്ഷിക്കണംഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ റിലീഫ് പോര്‍ട്ടല്‍ (relief.kerala.gov.in), CMDRF പോര്‍ട്ടല്‍ (cmo.kerala.gov.in) സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷ വില്ലേജ് ഓഫീസറും, തഹസില്‍ദാരും പരിശോധിക്കും. ഇവരുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് അംഗീകാരിച്ചാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അക്കൗണ്ടിലെത്തും.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


