NEWS

പരിസ്ഥിതിലോല കരട് വിജ്ഞാപനം: ആശങ്ക ഒഴിയാതെ കർഷകർ; കൃഷി ഉപേക്ഷിച്ചു കുടിയിറങ്ങേണ്ടി വരുമോ?


പത്തനംതിട്ട∙ പരിസ്ഥിതിലോല കരട് വിജ്ഞാപനം വന്നതോടെ ഏറ്റവും ആശങ്കയിലായതു ജില്ലയിലെ കർഷകരാണ്. മലയോര മണ്ണിൽ വന്യമൃഗങ്ങളോടു പടവെട്ടി കൃഷിയിറക്കുന്നവർക്കുമേൽ മറ്റൊരു പ്രഹരമായാണ് ആവർത്തിച്ചുള്ള പരിസ്ഥിതിലോല വിജ്ഞാപനം പതിച്ചത്. പ്രസിദ്ധീകരിച്ചിട്ടുള്ള ഭൂപടത്തിൽ വന, ജനവാസ മേഖലകൾ വേർതിരിക്കാത്തതു കർഷകരിൽ ആശങ്കയ്ക്കിടയാക്കുന്നു.ഭൂപടം ജൈവ വൈവിധ്യ ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിൽ നോക്കണമെന്നുമാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇതിൽ പരതുമ്പോൾ വില്ലേജുകളിലെ ഇഎസ്എ മേഖലകളിൽപെടുന്ന വനവും ജനവാസവും വേർതിരിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഉമ്മൻ വി.ഉമ്മൻ കമ്മിഷൻ തയാറാക്കി നൽകിയ ഭൂപടങ്ങളിൽ ജനവാസ മേഖലകളും വനവും വേർതിരിച്ചു കാട്ടിയിരുന്നു. ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതികളാണ് ഇതു തയാറാക്കി നൽകിയത്. കേന്ദ്രത്തിനു നൽകിയ ഭൂപടമല്ല ജൈവ വൈവിധ്യ ബോർഡിന്റെ സൈറ്റിലുള്ളതെന്നു ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.


Fashion ⏭️

Back to top button