AUTO

ഓഗസ്റ്റിൽ കനത്ത തിരിച്ചടി! ഇ-സ്കൂട്ടർ വിൽപ്പനയിൽ ഇടിവ്


ജൂലൈ മാസത്തിലെ റെക്കോർഡ് വിൽപ്പനയ്ക്കു ശേഷം ഇലക്ട്രിക് സ്കൂട്ടർ വിൽപ്പന ഇടിഞ്ഞു. 2026 ജൂലൈ മാസത്തിൽ മാത്രം രണ്ടു ലക്ഷത്തിൽ കൂടുതൽ ഇ–സ്കൂട്ടറുകൾ രാജ്യത്ത് വിറ്റഴിക്കപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റിലിത് 1,82,936 യൂണിറ്റുകളായി കുറ‍ഞ്ഞു. 11% കുറവ്. അതേസമയം കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 67 ശതമാനം കൂടുതലാണ്. ഇ–സ്കൂട്ടർ വിൽപ്പന കുതിക്കുന്നുരാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാളും മികച്ച നേട്ടമാണ് മുൻനിര വാഹന നിർമാതാക്കൾ സ്വന്തമാക്കിയിരിക്കുന്നത്. 2025 ൽ ആകെ 13.6 ലക്ഷം യൂണിറ്റുകളാണ് വിറ്റതെങ്കിൽ ഈ വർഷം എട്ടു മാസത്തിനുള്ളിൽ തന്നെ 13.4 ലക്ഷം യൂണിറ്റുകൾ വിറ്റുകഴിഞ്ഞു. ദീപാവലി സീസൺ എത്തുന്നതോടെ വിൽപ്പന ഇനിയും കുതിക്കും. ഈ വർഷം പൂർത്തിയാകുമ്പോഴേക്കും 20 ലക്ഷം യൂണിറ്റുകൾ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടിവിഎസ്, ബജാജ്, ഏഥർ, ഹീറോ വിഡ മാർക്കറ്റിലെ പ്രധാന മുൻനിര കമ്പനികൾ.ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ടിവിഎസ്41,019 യൂണിറ്റുകളാമായി ബജാജ്ചേതക് എന്ന ഒറ്റ മോഡൽകൊണ്ട് വിപണിയിലെ രണ്ടാം സ്ഥാനക്കാരാണ് ബജാജ്. കഴി‍ഞ്ഞ വർഷം 2,79,687 യൂണിറ്റുകളാണ് വിറ്റിരുന്നതെങ്കിൽ ഈ വർഷം ഓഗസ്റ്റ് ആകുമ്പോഴേക്കും 3,05,226 യൂണിറ്റ് കടന്നു. ഇലക്ട്രിക് ചേതക് വിപണിയിലെത്തിയതിനു ശേഷം ഇതുവരെ 4 ലക്ഷം യൂണിറ്റുകൾ വിൽപ്പന നടത്തി. 


Sports ⏭️

Back to top button