NEWS

ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിക്ക് പരിക്ക്

ചാവക്കാട്: ഗർഭിണിയായ 21കാരിക്ക് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്ക്. ചാവക്കാട് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഷാദിലിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ മൂന്നുമാസം ഗർഭിണിയാണ്‌. ഇന്നലെ രാവിലെ 8.30ന് ചാവക്കാട് തെക്കേ ബൈപാസിലെ വളവിൽ ബസ് തിരിക്കുന്നതിനിടെയാണ് സംഭവം. ബസ് വീശിയൊടിക്കുന്നതിനിടെ ബസിലെ കമ്പിയിൽ പിടിച്ചുനിന്നിരുന്ന യുവതി പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമല്ലാത്തതിനാൽ ആശുപത്രിവിട്ടു.

Read News ⏭️

Back to top button