NEWS

എൻ.ടി.എയ്ക്ക് പുതിയ ആസ്ഥാനം

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കുപിന്നാലെ ആസ്ഥാന മന്ദിരം മാറ്റി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ). ഡൽഹി ഓഖ്‌ലയിൽ നിന്ന് മിന്റോറോഡിലെ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യാ പ്രസ് ബിൽഡിംഗിലെ അഞ്ചാം നിലയിലേക്കാണ് മാറ്റിയത്. പ്രവർത്തനങ്ങൾ സുതാര്യമാക്കാനും സുരക്ഷ ശക്തമാക്കാനുമായി ഓഫീസ് മാറ്റണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. സി.ഐ.എസ്.എഫിന്റെ കാവലുള്ള പുതിയ ഓഫീസിൽ,​ ജീവനക്കാർക്കും ഫോണുൾപ്പെടെയുള്ള ഉപകരണങ്ങൾ കയറ്റാനാകില്ല. സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടാകും. നിർണായക പരീക്ഷകളുടെ ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യാൻ രഹസ്യ മുറികളുണ്ട്. വിലാസം: എൻ.ടി.എ, 5 ഫ്ളോർ, ഗവൺമെന്റ് ഒഫ് ഇന്ത്യ പ്രസ് ബിൽഡിംഗ്, മിന്റോ റോഡ്, ന്യൂഡൽഹി-110002. വിവാദങ്ങളെത്തുടർന്ന് എൻ.ടി.എയുടെ ഉന്നതപദവികളിൽ അഴിച്ചുപണി നടന്നിരുന്നു.

Read News ⏭️

Back to top button