NEWS

അസംബന്ധമോ ഭാവിബിസിനസോ?; പരസ്പര വിരുദ്ധ പരാമർശങ്ങളുമായി പിണറായിയും റിയാസും


തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിക്കുള്ള കത്തിൽ ഇ.ഡി നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞത് പരസ്പരവിരുദ്ധം. ടി.വീണയുടെ റെഡ് ബുക്കിനെക്കുറിച്ച് ഇ.ഡി പറഞ്ഞ കാര്യങ്ങളെ ശുദ്ധ അസംബന്ധം എന്നാണു കഴിഞ്ഞ ദിവസം പിണറായി വിജയൻ വിശേഷിപ്പിച്ചത്. എന്നാൽ, ഭാവി ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീണ കുറിച്ചുവച്ചിരുന്നതെന്നാണ് ഇന്നലെ റിയാസ് വിശദീകരിച്ചത്. കുറിപ്പോ ബുക്കോ ഇല്ലെന്നു പിണറായി നിലപാടെടുക്കുമ്പോഴാണു ബുക്കിലെ ഉള്ളടക്കവും വീണയുടെ കുറിപ്പും നിഷേധിക്കാതെയുള്ള പ്രതികരണം റിയാസിൽ നിന്നുണ്ടായത്.∙ കഴിഞ്ഞ ദിവസം കണ്ണൂരിൽ പിണറായി വിജയൻ പറഞ്ഞത് : വീണയുടെ റെഡ് ബുക്ക് ഇ.ഡി കണ്ടെത്തിയെന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. എന്തു ഡയറി? റെഡ് ബുക്ക്, ബ്ലാക്ക് ബോക്സ് ഇങ്ങനെ എന്തെല്ലാം പറയുന്നു. ഒരു അന്വേഷണ ഏജൻസി, അന്വേഷണ ഏജൻസിയുടേതായ അന്തസ്സ് കാണിക്കണ്ടേ ?


Fashion ⏭️

Back to top button