NEWS
ലാ അക്കാഡമി പരീക്ഷ കേന്ദ്രം സസ്‌പെൻഡ് ചെയ്തു ചിന്തയുടെ പിഎച്ച്.ഡി പ്രബന്ധം പരിശോധിക്കാൻ സമിതി

തിരുവനന്തപുരം: തിരുവനന്തപുരം ലാ അക്കാഡമിയിൽ പരീക്ഷാനടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ കേന്ദ്രം സസ്‌പെൻഡ് ചെയ്യാൻ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധാന്വേഷണത്തിനും തീരുമാനമായി.
ഡി.വൈ.എഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്.ഡി പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനമായി. ചിന്തയുടെ പ്രബന്ധത്തിൽ വ്യാപകമായ പിശകുകൾ ഉണ്ടെന്നാരോപിച്ച് മുതിർന്ന സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സർവകലാശാലയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനും മുപ്പതോളം ഗവേഷകർക്ക് പിഎച്ച്.ഡി. ബിരുദം നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.


