NEWS

സ്വർണവില ഉയർന്നു; നിക്ഷേപകർക്ക് ആശ്വാസം, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ‘ലോട്ടറി’ അടിക്കും? ‘പ്രഖ്യാപനം’ നാളെ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കയറ്റം. ഗ്രാമിന് 30 രൂപ വർധിച്ച് 14,040 രൂപയിലെത്തി. പവൻ വില 240 രൂപ കയറി 1,12,320 രൂപയുമായി. ഇന്നലെ പവന് 1160 രൂപ കുറഞ്ഞ ശേഷമാണ് പുതിയ മുന്നേറ്റം. വലിയ ഇടിവിന് മുൻപുള്ള ആശ്വാസ മുന്നേറ്റമാണോ ഇന്നത്തെ വില വർധനയെന്നാണ് നിക്ഷേപകർ  ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ലോട്ടറിയാകും.ഫെഡ് യോഗത്തിന് മുൻപായി അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും ബോണ്ടുകളിൽ നിന്നുള്ള നേട്ടവും (യീൽഡ്) വർധിച്ചതോടെ സ്വർണവില ചാഞ്ചാട്ടത്തിലാണ്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 49 ഡോളർ നഷ്ടത്തിൽ 4290 ഡോളറെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വ്യാപാരം  ആരംഭിച്ചപ്പോൾ 4282 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് നിലമെച്ചപ്പെടുത്തി 4317 ഡോളർ വരെ എത്തി. നിലവിൽ 4309 ഡോളറെന്ന നിലയിലാണ് വ്യാപാരം.എന്നാൽ ഇക്കൊല്ലം കൂടുതൽ തവണ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയെക്കുറിച്ച് ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകിയാൽ വില കുത്തനെ ഇടിയും. രാജ്യാന്തര സ്വർണവില ഔൺസിന് 4000 ഡോളറിനും താഴെ എത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലും വില കുത്തനെ ഇടിയും. അതേസമയം, ഇറാൻ-യുഎസ്, റഷ്യ‌-യുക്രെയ്ൻ യുദ്ധങ്ങൾക്ക് പരിഹാരമാകാതെ തുടരുന്നത് സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി നിലനിർത്തുമെന്നും വിദഗ്ധർ പറയുന്നു. 


Fashion ⏭️

Back to top button