BUSINESS
യുപിഐയിലെ എഐ പേയ്മെന്റ് സിസ്റ്റം എന്‍പിസിഐ നിര്‍ത്തിവെച്ചു; റോഗ് എഐ സുരക്ഷാ ഭീഷണി എന്ന് റിപ്പോര്‍ട്ട്

NPCI Halts UPI AI System: ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വയം പണമിടപാടുകള്‍ നടത്താന്‍ ശേഷിയുള്ള Sയുപിഐ എഐ ഏജന്റ്’ (UPI AI System) സംവിധാനം അവതരിപ്പിക്കുന്നത് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) താല്‍ക്കാലികമായി നിര്‍ത്തിവെച്ചന്ന് റിപ്പോര്‍ട്ട്. സിസ്റ്റത്തിലെ സാങ്കേതിക തകരാറുകള്‍ മൂലമോ, ‘റോഗ് എഐ’ (Rogue AI) ആക്രമണം മൂലമോ തെറ്റായ പേയ്മെന്റുകള്‍ സംഭവിച്ചാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഈ അടിയന്തര തീരുമാനത്തിന് കാരണം.എന്‍പിസിഐയുടെ യുപിഐ എഐ പദ്ധതിആര്‍വര്‍ത്തിച്ചുവരുന്ന പേയ്‌മെന്റുകളില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനായിരുന്നു നീക്കം. മാസത്തിലുള്ള മൊബൈല്‍ റീചാര്‍ജ്, വൈദ്യുതി ബില്‍, മറ്റ് പതിവ് ചിലവുകള്‍ എന്നിവ അടയ്ക്കുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ അത് സ്വയമേവ ചെയ്യാന്‍ സാധിക്കുന്ന എഐ (AI) അസിസ്റ്റന്റ് സംവിധാനമാണ് എന്‍പിസിഐ (NPCI) യുപിഐയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത്.ചെറിയതും പതിവായതുമായ ഇത്തരം പേയ്മെന്റുകള്‍ ഉപയോക്താക്കള്‍ക്ക് പകരം സ്വയം നടത്തുന്നതിനായി ഒരു ‘എഐ ഏജന്റിനെ’ അനുവദിക്കുന്ന ചട്ടക്കൂടാണ് എന്‍പിസിഐ തയ്യാറാക്കിയിരുന്നത്. നിലവില്‍ എല്ലാ പേയ്മെന്റുകളും ഉപയോക്താക്കള്‍ നേരിട്ട് ചെയ്യേണ്ടതുണ്ട്. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ മുന്‍കൂര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി പേയ്മെന്റുകള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുമായിരുന്നു.എന്തുകൊണ്ട് എന്‍പിസിഐ എഐയില്‍ നിന്ന് പിന്‍മാറിസുരക്ഷാ പ്രശ്‌നങ്ങളാണ് ഈ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കാനുള്ള പ്രധാന കാരണം. എഐ സ്വയം തെറ്റായ തീരുമാനമെടുത്താലോ, തെറ്റായ തുക കൈമാറിയാലോ അത് വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എഐ സൈബര്‍ ആക്രമണത്തിന് ഇരയായാലോ, സാങ്കേതിക പിഴവുകള്‍ സംഭവിച്ചാലോ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ആരുത്തരവാദിത്തം ഏല്‍ക്കും എന്നതിനെക്കുറിച്ച് വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. എഐ ഏജന്റുമാരെ തിരിച്ചറിയുന്നതിനും, അവര്‍ക്ക് അംഗീകാരം നല്‍കുന്നതിനും നിരീക്ഷിക്കുന്നതിനും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ പദ്ധതി നിര്‍ത്തിവെയ്ക്കാനാണ് എന്‍പിസിഐയുടെ തീരുമാനം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍തെറ്റായി പ്രവര്‍ത്തിക്കുന്ന എഐ അഥവാ ‘റോഗ് എഐ’ (Rogue AI) ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ ഒരു വലിയ വെല്ലുവിളിയായി ഇതോടകം ചര്‍ച്ചാവിഷയമാണ്. ഉദാഹരണത്തിന് 1000 രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയാല്‍, സാങ്കേതിക തകരാറോ സൈബര്‍ ആക്രമണമോ കാരണം എഐ ചിലപ്പോള്‍ 10,000 രൂപ കൈമാറിയേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം ആര് (എഐ നിര്‍മ്മാതാക്കളോ, ബാങ്കോ, പേയ്മെന്റ് ആപ്പോ അതോ ഉപയോക്താവോ) ഏറ്റെടുക്കുമെന്നത് ഗൗരവമുള്ള ചോദ്യമാണ്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് എന്‍പിസിഐയുടെ താല്‍ക്കാലിക പിന്‍മാറ്റം. സുരക്ഷാ മാനദണ്ഡങ്ങളും, നിരീക്ഷണ സംവിധാനങ്ങളും കര്‍ശനമാക്കിയ ശേഷം മാത്രമേ യുപിഐയില്‍ എഐ എത്തുവെന്നു സാരം.
Read News


