NEWS

ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും; അതീവ രഹസ്യ രേഖ പുറത്തുവിട്ട് സിഐഎ


വാഷിങ്ടൻ∙ അൽ ഖായിദ മുൻ തലവൻ ഉസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖ. ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജൻസ് റിപ്പോർട്ടുകൾ സിഐഎ വെള്ളിയാഴ്ച പരസ്യമാക്കിയത്.1998 ഓഗസ്റ്റ് 28ലെ ഒരു ഔദ്യോഗിക രേഖയിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ആഗ്രഹിച്ചിരുന്നതായി പരാമർശമുള്ളത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളും അൽ ഖായിദയുടെ പട്ടികയിൽ ഉണ്ടായിരുന്നു.


Fashion ⏭️

Back to top button