NEWS

ഹൂതികൾ മോക്കാ തുറമുഖം പിടിച്ചടക്കി; ചെങ്കടലിൽ പോരാട്ടത്തിന് കളമൊരുങ്ങി, സൗദിക്ക് കൂടുതൽ ചെറുത്തുനിൽപ്പു വേണ്ടിവരും


ദുബായ് ∙ സൗദി– ഹൂതി യുദ്ധത്തിനിടെ ചെങ്കടലിലെ ബാബ് അൽ മൻദബ് കടലിടുക്കിൽ കൂടുതൽ സ്വാധീനം ഉറപ്പിച്ച യെമനിലെ ഹൂതി വിമതർ മോക്കാ തുറമുഖത്തിന്റെ നിയന്ത്രണം പിടിച്ചടക്കി. സൗദിയിൽനിന്നുള്ള ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും ബാബ് അൽ മൻദബ് വഴിയായതിനാൽ, മേഖലയിൽ അതിരൂക്ഷ പോരാട്ടത്തിനു കളമൊരുങ്ങി. ഹൂതി വിമതർ ചെങ്കടലിൽ സൗദിക്ക് നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് കടലിടുക്കിന്റെ കൂടുതൽ നിയന്ത്രണം ഹൂതികളുടെ കൈകളിലെത്തുന്നത്. ഇതോടെ, ചരക്കുനീക്കത്തിന് സൗദിക്ക് കൂടുതൽ ചെറുത്തുനിൽപ്പു വേണ്ടിവരും. ∙ ഇസ്രയേൽ ആക്രമണം: ഗാസയിൽ കുട്ടികളടക്കം 4 പേർ മരിച്ചു കയ്റോ ∙ വടക്കൻ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. 8,12 വയസ്സ് പ്രായമുള്ള പെൺകുട്ടികളും മാതാപിതാക്കളുമാണ് കൊല്ലപ്പെട്ടത്.


Fashion ⏭️

Back to top button