NEWS

മറാഠിയിൽ സംസാരിക്കൂ എന്ന് മന്ത്രി; 6 വർഷം ജയിലിൽ കിടന്നിട്ടും മറാഠി പഠിക്കാൻ കഴിഞ്ഞില്ലെന്ന് സഞ്ജയ് ദത്ത്


മുംബൈ ∙ പൊതുപരിപാടിക്കിടെ, ‘മറാഠിയിൽ സംസാരിക്കൂ’ എന്ന ഗതാഗത മന്ത്രി പ്രതാപ് സർനായിക്കിന്റെ അഭ്യർഥന നടൻ സഞ്ജയ് ദത്ത് തമാശരൂപേണ നിരസിച്ചു. ‘പുണെയിലെ യെർവാഡ ജയിലിൽ 6 വർഷം കിടന്നിട്ടും മറാഠി പഠിക്കാൻ കഴിഞ്ഞില്ല’– എന്നായിരുന്നു ദത്തിന്റെ മറുപടി. 1993ലെ മുംബൈ സ്‌ഫോടനക്കേസിൽ ടാഡാ കോടതി ശിക്ഷിച്ചതിനെ തുടർന്നാണു ദത്ത് യെർവാഡ സെൻട്രൽ ജയിലിൽ കഴിഞ്ഞത്.സംസ്ഥാനത്തെ ഓട്ടോ– ടാക്സി ഡ്രൈവർമാർക്കു ലൈസൻസ് ലഭിക്കാൻ മറാഠി നിർബന്ധമാക്കുന്ന പുതിയ നിയമത്തെക്കുറിച്ചു മന്ത്രി വേദിയിൽ സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണു സഞ്ജയ് ദത്തിനോടും ജനങ്ങളെ മറാഠിയിൽ അഭിസംബോധന ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ, മൈക്ക് കയ്യിലെടുത്ത താരം തമാശ പറഞ്ഞ് അത് ഒഴിവാക്കുകയായിരുന്നു. പിന്നീട്, മന്ത്രി തന്റെ പഴയ സുഹൃത്താണെന്നു പറഞ്ഞു കെട്ടിപ്പിടിക്കുകയും ചെയ്തു.


Fashion ⏭️

Back to top button