NEWS

എണ്ണക്കപ്പലുകൾ തകർത്തതിന് കലി തീർത്ത് ഇറാൻ: ജോർദാനിൽ മിസൈൽ ‘തീമഴ’! പിടിച്ചെടുത്തത് യുഎസിന്റെ ‘വജ്രായുധം’


യുഎസ് സേനയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പശ്ചിമേഷ്യയിൽ വീണ്ടും പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. എണ്ണക്കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ജോർദാനിലെ യുഎസിന്റെ വ്യോമസേനാ താവളത്തിനു നേരെ ഇറാൻ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ഇതിനു പുറമെ ഹോർമുസ് കടലിടുക്കിൽ നിന്ന് യുഎസിന്റെ അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായും ഐആർജിസി അവകാശപ്പെട്ടു.∙ ജോർദാനിലെ യുഎസ് താവളത്തിന് നേരെ മിസൈൽ മഴ യുഎസ് സൈന്യം ഉപയോഗിക്കുന്ന ജോർദാനിലെ അൽ-അസ്രഖ് വ്യോമസേനാ താവളം ലക്ഷ്യമാക്കിയാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. തങ്ങളുടെ 5 എണ്ണക്കപ്പലുകൾ തകർത്ത യുഎസ് നടപടിക്കുള്ള ‘ശിക്ഷാനടപടി’ എന്നാണ് ഇറാൻ സൈന്യം ഇതിനെ വിശേഷിപ്പിച്ചത്.∙ കുവൈത്തിലെയും ബഹ്റൈനിലെയും ടാങ്കറുകൾക്ക് ഇറാന്റെ മുന്നറിയിപ്പ് മേഖലയിലെ സംഘർഷം ശക്തിപ്പെടുന്നതിനിടെ, കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണക്കപ്പലുകളിലെ ജീവനക്കാരോട് ഉടൻ ഒഴിഞ്ഞ് പോകാൻ ഐആര്‍ജിസി നാവികസേനാ വിഭാഗം മുന്നറിയിപ്പ് നൽകി. യുഎസ് സൈന്യത്തിന് സഹായവും താവളവും ഒരുക്കുന്ന രാജ്യങ്ങളാണ് കുവൈത്തും ബഹ്റൈനും എന്നും, അതിനാൽ അവിടെ നങ്കൂരമിട്ടിരിക്കുന്നതും ബെർത്ത് ചെയ്തിരിക്കുന്നതുമായ യുഎസ് ബന്ധമുള്ള ടാങ്കറുകൾ ഇറാന്റെ ആക്രമണ പരിധിയിലാണെന്നും ഐആർജിസി വ്യക്തമാക്കി.


Fashion ⏭️

Back to top button