NEWS
‘യുവതികളുടെ വസ്ത്രവും ശരീരഭാരവും എപ്സ്റ്റീൻ കൽപ്പിക്കും; വിസമ്മതിച്ചാൽ അലറിക്കരയും, ഭീഷണിപ്പെടുത്തും’

വാഷിങ്ടൻ ∙ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ തന്റെ ആഡംബര ഫ്ലാറ്റുകളിലും ദ്വീപുകളിലും യുവതികളെ ലൈംഗിക അടിമകളാക്കി വച്ചിരുന്ന സംഭവങ്ങളുടെ പുതിയ വിവരങ്ങൾ പുറത്ത്. ഇരുപത്തിരണ്ടാം വയസ്സിൽ റഷ്യയിൽ നിന്നും ന്യൂയോർക്കിൽ എത്തിയപ്പോൾ എപ്സ്റ്റീന്റെ കെണിയിൽ അകപ്പെട്ടുപോയ മോൽചനോവ എന്ന യുവതിയാണ് താൻ അനുഭവിച്ച ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ന്യൂയോർക്കിലെ തെരുവിൽ വച്ച് അതീവ മാന്യനായാണ് എപ്സ്റ്റീൻ പരിചയപ്പെടുന്നത്. തുടർന്ന് ഫാഷൻ ഡിസൈനിങ്ങിലും ഫാഷൻ രംഗത്തും താൽപര്യമുണ്ടെന്ന് മനസിലാക്കിയ ഇയാൾ, ന്യൂയോർക്കിലെ പ്രശസ്തമായ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ സഹായിക്കാമെന്നും ഈ രംഗത്തെ പ്രമുഖരെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തു. പാരീസിൽ വച്ച് കാമുകനുമായി പിണങ്ങിനിന്ന സമയത്ത് സഹായത്തിനെന്ന വ്യാജേന എപ്സ്റ്റീൻ ന്യൂയോർക്കിലെ തന്റെ ആഡംബര ഫ്ലാറ്റിലേക്ക് മാറ്റി. അവിടെ മറ്റ് നിരവധി യുവതികളെയും താമസിപ്പിച്ചിട്ടുണ്ടായിരുന്നു. അവിടെവച്ചാണ് ക്രൂരമായ പീഡനങ്ങളുടെ തുടക്കമെന്നും യുവതി പറയുന്നു.
Fashion ⏭️


