NEWS
‘ഭൂമി കുഴിക്കുന്നതിനിടെ തൂണിന് സ്ഥാനചലനം; കെട്ടിടം അപ്പാടെ നിലംപതിച്ചു’: ഉത്തരവാദികളെ വെറുതെവിടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി∙ സത്യാനികേതനിൽ വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് കെട്ടിടം തകർന്നതിനു കാരണം തൂണിനുണ്ടായ സ്ഥാനചലനമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. അഞ്ചുനിലക്കെട്ടിടത്തിന്റെ ബേസ്മെന്റിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഭൂമി കുഴിക്കുന്ന പ്രവർത്തനങ്ങൾക്കിടെ കെട്ടിടത്തെ താങ്ങിനിർത്തുന്ന തൂണുകളിൽ ഒന്നിന് സ്ഥാനഭ്രംശമുണ്ടായി. ഇതോടെ കെട്ടിടം അപ്പാടെ നിലംപതിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. കെട്ടിടം കാലപ്പഴക്കം ചെന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അപകടത്തിന് ഉത്തരവാദികൾ ആരായാലും അവർക്ക് തക്കതായ ശിക്ഷ ലഭിക്കും. കെട്ടിട ഉടമയായാലും ഉദ്യോഗസ്ഥരായാലും അവരെ വെറുതെവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവരെ രേഖാ ഗുപ്ത ആശുപത്രിയിലെത്തി സന്ദർശിച്ചു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.
Fashion ⏭️


