LIFESTYLE
ഉന്നതവിദ്യാഭ്യാസം വേണ്ട; വീട്ടിലിരുന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ; ടെക്കികളെക്കാൾ വരുമാനം നേടുന്ന ചില സാധാരണക്കാർ

ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ ജോലി നേടി ഉയർന്ന ശമ്പളവും കരിയർ വളർച്ചയും സ്വപ്നം കാണുന്ന യുവാക്കളുടെ ധാരണകളെ ആകെ മാറ്റിച്ചിന്തിപ്പിക്കുന്ന ഒരു ‘അനൗദ്യോഗിക തൊഴിൽ പട്ടിക’യാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. നിർമിത ബുദ്ധി, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ സാക്ഷി പങ്കുവച്ച ഈ പട്ടിക, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വലിയൊരു ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. രാജ്യത്തെ മുൻനിര കോഡിങ് വിദഗ്ധരെയും ഐടി പ്രഫഷനലുകളെയും കടത്തിവെട്ടുന്ന രീതിയിലാണ് ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വിപണിയും അനുബന്ധ സേവന മേഖലകളും പ്രവർത്തിക്കുന്നതെന്ന് എടുത്തുകാണിക്കുന്നതാണ് ഈ പട്ടിക.ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന 5 ‘അനൗദ്യോഗിക’ തൊഴിലുകൾ1. പിജി ഉടമ2. സുട്ട (ചായ-സിഗരറ്റ്) ഷോപ്പ് ഉടമ3. ബെംഗളൂരു ലാൻഡ്‌ലോർഡ് (വീട്ടുടമ)4. വാട്ടർ ടാങ്കർ ഉടമ
Cinema ⏭️


