NEWS

നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ല; കേസ് അവസാനിപ്പിക്കാൻ പൊലീസ്


തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. ‘ഗോപന്‍ സ്വാമി’യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി മണിയന്‍ ഹൃദയാഘാതം മൂലമാണു മരിച്ചതെന്നു സ്ഥിരീകരിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഗോപന്റെ മരണം കൊലപാതകമോ സമാധിയോ അല്ലെന്ന നിലപാടില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഹൃദയാഘാതം മൂലം മരിച്ചശേഷമാണ് മക്കള്‍ ഗോപന്റെ മൃതദേഹമെടുത്തു സമാധിയിരുത്തിയതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.ഭാര്യയും മക്കളും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കിയാണ് സമാധിയിരുത്തിയത്. മരണവിവരം ആരെയും അറിയിക്കാതിരുന്ന കുടുംബം അച്ഛന്‍ സമാധിയായതാണെന്ന് അവകാശപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകമെന്ന് ഉള്‍പ്പടെ ദുരൂഹതയേറിയതോടെ അറ പൊളിച്ച് മൃതദേഹമെടുത്തു പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു തടയാന്‍ കുടുംബം രംഗത്തെത്തിയതു വിവാദമായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം വീണ്ടും അവിടെ തന്നെ ‘സമാധിയിരുത്തി’.


Fashion ⏭️

Back to top button