NEWS

15 ദിവസത്തെ വീസയിൽ 33 വർഷം താമസം; ദക്ഷിണ കൊറിയൻ പൗരൻ ജപ്പാനിൽ അറസ്റ്റിൽ


ടോക്കിയോ ∙ പതിനഞ്ച് ദിവസത്തെ താമസാനുമതിയോടെ 1993 ൽ ജപ്പാനിൽ എത്തിയ ദക്ഷിണ കൊറിയൻ പൗരൻ, 33 വർഷം രാജ്യത്ത് അനധികൃതമായി താമസിച്ചെന്ന കുറ്റത്തിന് അറസ്റ്റിൽ. 72 കാരനായ മുൺ ജോങ് ഗിയെ ഷിസുവോക പ്രിഫെക്ചറിലെ യായ്സുവിൽ നിന്നാണ് ജാപ്പനീസ് പൊലീസ് പിടികൂടിയത്. തന്റെ ഇളയ സഹോദരന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് 1993 സെപ്റ്റംബറിൽ ജപ്പാനിൽ എത്തിയ ഇയാൾ വീസ കാലാവധി കഴിഞ്ഞിട്ടും ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയില്ലെന്ന് പൊലീസ് അറിയിച്ചു. മെച്ചപ്പെട്ട ശമ്പളമുള്ള ജോലി തേടിയാണ് മുൺ ജപ്പാനിൽ എത്തിയതെന്നും കൂലിപ്പണിയും മറ്റു സാധാരണ ജോലികളും ചെയ്താണ് ഇയാൾ ജീവിതം പുലർത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. അനധികൃത താമസക്കാരനെക്കുറിച്ച് ജൂണിലാണ് പൊലീസിന് വിവരം ലഭിച്ചത്. അന്വേഷണം ആരംഭിച്ച പൊലീസ് ഒടുവിൽ മുണിനെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ ആരോപണങ്ങൾ സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. നിയമപരമായ താമസാനുമതി ഇല്ലാതെ ഇത്രയും കാലം ഇയാൾ എങ്ങനെ ജപ്പാനിൽ കഴിഞ്ഞു എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.


Fashion ⏭️

Back to top button