NEWS

ലാറക് ദ്വീപ് ആക്രമിച്ച് യുഎസ്; തിരിച്ചടിച്ച് ഇറാൻ, തീപിടിച്ച് ക്രൂഡോയിൽ, ചങ്കിടിപ്പേറ്റി ഇന്ത്യൻ ജിഡിപിക്കണക്ക് ഇന്ന്, സ്വർണം ഇടിയും


ലോക സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ ആശങ്കയുടെ തീപടർത്തി പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം. ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം രാത്രി കനത്ത ആക്രമണം നടത്തി. വൻ സ്ഫോടനങ്ങളുണ്ടായി. നിരവധി പേർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച ഇറാൻ പ്രതികാരം ചെയ്യുമെന്നും വ്യക്തമാക്കി. മേഖലയിൽ ഇറാനെ ആക്രമിക്കാൻ യുഎസിനെ സഹായിക്കുന്ന സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, തന്ത്രപ്രധാന സാമ്പത്തിക മേഖലകളെയും തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഖത്തറിലെയും ജോർദാനിലെയും യുഎസ് സേനാതാവളങ്ങൾ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) ആക്രമിച്ചെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു; സ്ഥിരീകരണമില്ല.ജൂലൈക്ക് ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണം നടക്കുന്നത്. അതേസമയം, ഹോർമുസിന്റെ സമ്പൂർണ നിയന്ത്രണം ഇപ്പോഴും ഇറാന് തന്നെയാണെന്ന് ഐആർജിസി പ്രതികരിച്ചു. ഇറാന്റെ അനുമതിയില്ലാതെ കപ്പലുകളൊന്നും ഹോർമുസ് കടക്കില്ലെന്നും അവർ പറഞ്ഞു. ഹോർമുസിൽ യുഎസ് യുദ്ധക്കപ്പലിനെയും മുന്നറിയിപ്പ് അവഗണിച്ച മറ്റ് കപ്പലുകളെയും മിസൈലുകളും ഡ്രോണുകളും കൊണ്ട് ആക്രമിച്ചെന്ന് ഐആർജിസി അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.


Fashion ⏭️

Back to top button