NEWS
‘ഗ്രാമം ഒലിച്ചുപോയി, വേഗം രക്ഷപ്പെടൂ’; ഒരു സന്ദേശം: അധ്യാപകൻ രക്ഷിച്ചത് 1643 കുട്ടികളുടെ ജീവൻ

കഠ്മണ്ഡു∙ ‘ഒരു ഗ്രാമം മുഴുവൻ നദിയെടുത്തു. വേഗം ഓടിക്കോളൂ‘– നേപ്പാളിലെ തൃഭുവൻ തൃശൂലി സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ രാജേന്ദ്ര ദവാഡിക്ക് ഒരു സുഹൃത്തിൽനിന്ന് ഇങ്ങനെയൊരു സന്ദേശം ലഭിക്കുന്നത് ഓഗസ്റ്റ് 26ന് രാവിലെ 9.20നാണ്. തൃശൂലി താഴ്‌വരയിലെ മൂന്നുനില സ്കൂൾ കെട്ടിടത്തിനുള്ളിൽ ആ സമയത്തുണ്ടായിരുന്നത് 1643 വിദ്യാർഥികൾ. ഗ്ലേസിയർ തടാകം തകർന്ന് കൂറ്റൻ പാറക്കല്ലുകളും ചെളിയും നിറഞ്ഞ പ്രളയജലം കോസി നദിയിലൂടെ കുതിച്ചുപാഞ്ഞ് താഴ്‌വരയിലേക്ക് അതിവേഗം എത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ.കരുത്തുറ്റ കോൺക്രീറ്റിൽ നിർമിച്ച, നദിക്കരയിൽനിന്ന് 60 മീറ്റർ മുകളിലുള്ള സ്കൂൾ കെട്ടിടം സുരക്ഷിതമായിരിക്കുമെന്ന് ദവാഡി തുടക്കത്തിൽ കരുതിയെങ്കിലും നദിയിൽ അതിവേഗത്തിൽ വെള്ളമുയരുന്നു എന്ന ഒരു രക്ഷിതാവിന്റെ സന്ദേശം കൂടി ലഭിച്ചതോടെ ദവാഡിക്ക് അപകടം മണത്തു. പിന്നീട് വെറും മിനിറ്റുകൾ മാത്രമായിരുന്നു എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്. അദ്ദേഹം ഉടൻ സ്കൂളിന്റെ ബെല്ലടിച്ചു. എല്ലാ വിദ്യാർഥികളോടും ക്ലാസ്മുറിയിൽനിന്ന് ഇറങ്ങാൻ നിർദേശം നൽകി. തുടർന്ന് സ്കൂൾ ബസ് ഡ്രൈവർമാരെ വിളിച്ച് തിരിച്ചുപോകാൻ നിർദേശിച്ചു. അപ്പോഴേക്കും കുട്ടികൾക്ക് തങ്ങൾ അപകടത്തിലാണെന്ന് മനസ്സിലായിക്കഴിഞ്ഞു.
Fashion ⏭️


