NEWS
‘കോൺഗ്രസിനൊപ്പം ഭരിച്ചവർ പഠിപ്പിക്കാൻ വന്നാൽ തിരിച്ചും പഠിപ്പിക്കേണ്ടിവരും’: സിപിഐ മുഖപത്രത്തിലെ ലേഖനത്തിനെതിരെ വി.ശിവൻകുട്ടി

Q സിപിഐ മുഖപത്രത്തിലെ ലേഖനം ആ പാർട്ടിയുടെ ആവശ്യം ഉന്നയിക്കൽ മാത്രമല്ലേ? A ഒഴിവാക്കേണ്ട ഒട്ടേറെ പദപ്രയോഗങ്ങൾ അടങ്ങിയ ആ ലേഖനം വേണ്ടിയിരുന്നില്ല. കേരളത്തിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനെ അവഹേളിക്കുന്ന തരത്തിലാണു ലേഖനം വന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച ചർച്ചകൾ മുന്നണിക്കകത്തു നടക്കണം. ആ സ്ഥാനം ഉണ്ടായതു മുതൽ ഇടതുപക്ഷത്ത് അതു കൈകാര്യം ചെയ്യുന്നത് സിപിഎം ആണ്. അവർ കൈവശം വയ്ക്കുന്ന കൗൺസിലർ സ്ഥാനം പോലും സിപിഐ മറ്റൊരാൾക്ക് വച്ചുനീട്ടില്ലല്ലോ, ചർച്ച നടത്തി തീരുമാനിക്കും.Q തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എൽഡിഎഫിലെ ഘടകകക്ഷികൾ വിലപേശൽ ശൈലി സ്വീകരിച്ചു തുടങ്ങിയോ ? A 2016ലും 2021ലും ഇതേ പിണറായി വിജയനു കീഴിൽ തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തതാണ്. പരാജയപ്പെടുമ്പോൾ അദ്ദേഹത്തെ അങ്ങ് പഠിപ്പിച്ചുകളയാമെന്ന സിപിഐയുടെ അടക്കം ധാരണ ശരിയല്ല. 4 മന്ത്രിമാരെ ഉൾപ്പെടെ സിപിഐക്ക് നൽകിയത് പാർട്ടിയുടെ വലുപ്പം മാത്രം നോക്കിയല്ല. മുന്നണി മര്യാദയും പരസ്പര ബഹുമാനവും നിലനിർത്തിയാണ്.Q എൽഡിഎഫിനകത്ത് സിപിഎമ്മിന് ഒരു വല്യേട്ടൻ മനോഭാവം ഉണ്ടോ ? A സിപിഎമ്മിന് അത്തരം ഒരു ചിന്തയുമില്ല. സിപിഐയ്ക്ക് ബലക്ഷയം സംഭവിക്കുകയാണ്. അർഹമായ പരിഗണന ലഭിക്കുന്നില്ലേ എന്ന ആശങ്കയാണ് ഈ തോന്നലിനു പിന്നിൽ.
Fashion ⏭️


