NEWS

ഇറാൻ വഴി ചൈനയെ പൂട്ടാൻ ട്രംപ്! സഹായിക്കുന്നവർ ഡോളർ കണികാണില്ലെന്ന് ഭീഷണി, സാമ്പത്തിക യുദ്ധം തുടങ്ങി, 1999നു ശേഷം സ്വർണത്തിൽ ഇതാദ്യം


ചൈനയെയും ട്രംപ് വെറുതെ വിട്ടില്ല, ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന എല്ലാ രാജ്യങ്ങളെയും പൂട്ടാൻ യുഎസ് സർക്കാർ. ഇറാനൊപ്പം വ്യാപാരപങ്കാളികളെയും ഉന്നമിട്ട് കടുത്ത ഉപരോധങ്ങളുമായി ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക യുദ്ധപ്രഖ്യാപനം. ഇറാനെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്ന രാജ്യങ്ങളെയും ഉപരോധിക്കുമെന്നാണ് ഭീഷണി. ‘ഓപറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിലാണ് നടപടി. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടു വിളിക്കും. എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ഓരോ രാജ്യങ്ങൾക്കും സമയപരിധി നിശ്ചയിച്ചു നൽകും. ഏതെങ്കിലും രാജ്യം ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ ഡോളർ സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ് മുന്നറിയിപ്പ് നൽകി. ഈ വ്യവസ്ഥകൾ‍ ഉടനടി നടപ്പിലാക്കില്ലെന്നാണ് വിപണി കരുതുന്നത്. ക്രൂഡോയിൽ വില കാര്യമായി വർ‍ധിച്ചിട്ടില്ല.പുതിയ നീക്കങ്ങൾ ചൈനയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം വഷളാക്കുമെന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വ്യാപാര യുദ്ധത്തിനു ശേഷം അടുത്തിടെയാണ് ഇരുരാജ്യങ്ങളും ബന്ധം പുനരാരംഭിച്ചത്. കഴിഞ്ഞ മേയിൽ ചൈനയിലെത്തിയ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ‍പിങിനെ കണ്ടിരുന്നു. അടുത്ത മാസം ഷീ യുഎസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ നീക്കങ്ങൾ. യുഎസ് ഉപരോധത്തിൽ നിന്ന് ചൈനയെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന് ഒരു രാജ്യവും അമേരിക്കൻ ഉപരോധത്തിനു മുകളിലല്ലെന്നായിരുന്നു ബെസന്റിന്റെ മറുപടി. ഇറാനു വേണ്ടി കറൻസി കൈമാറ്റം അടക്കമുള്ളവ ചെയ്യുന്ന ചൈനീസ് ബാങ്കുകളെ യുഎസ് ലക്ഷ്യം വച്ചാൽ സാമ്പത്തിക മേഖലയിൽ സ്ഥിതി വഷളാകും.


Fashion ⏭️

Back to top button