NEWS

 ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞുകേരളത്തെ ലോകത്തിൻ്റെ ടൂറിസം ഡെസ്റ്റിനേഷനാക്കും: മുഖ്യമന്ത്രി

dd

തിരുവനന്തപുരം: ലോകത്തിൻ്റെ ടൂറിസം ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും അതിന് ഇക്കൊല്ലം തുടക്കമിടുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.

ടൂറിസം വകുപ്പ് ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിന് സമഗ്ര പദ്ധതികൾക്കാണ് തുടക്കമിടുന്നത്. തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കും.

ടൂറിസത്തിൻ്റെ വളർച്ചയ്ക്കായി ക്രൂയിസ് ടെർമിനലുകൾ, റിവർ ക്രൂയിസുകൾ എന്നിവ നടപ്പിലാക്കും. റോഡ്, റെയിൽ കണക്റ്റിവിറ്റി ശക്തമാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ ‘സീറോ വേസ്റ്റ്’ കേന്ദ്രങ്ങളാക്കും. ബീച്ച്, റിവർ, ഫോറസ്റ്റ് ടൂറിസങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓഷ്യനേറിയവും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിയുടെ ജീവിതം ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണ് വാരാഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ധ്യക്ഷനായ മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു.

ശശി തരൂർ എം.പി, എം.എൽ.എമാരായ എം.വിൻസെൻ്റ്, എൻ.ശക്തൻ, ജി.സ്റ്റീഫൻ, രമ്യ ഹരിദാസ്, സുധീർഷാ പാലോട്, ജി.ആർ അനിൽ, മേയർ വി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനി, ചീഫ് സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടർ എം.അഞ്ജന, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

എം.ടിയുടെ ഓർമ്മയ്ക്ക്

കൾച്ചറൽ പാർക്ക്, ഫിലിം സിറ്റി

സാഹിത്യകാരൻ എം.ടി.വാസുദേവൻനായരുടെ ഓർമ്മയ്ക്കായി അന്താരാഷ്ട്രനിലവാരമുള്ള കൾച്ചറൽ പാർക്കും അത്യാധുനിക ഫിലിം സിറ്റിയും യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടങ്ങൾ ഉൾപ്പെടുന്ന കേരളത്തിൻ്റെ സമുദ്രപാരമ്പര്യം പ്രദർശിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള ഇന്റർനാഷണൽ മാരിടൈം മ്യൂസിയം സ്ഥാപിക്കും. തലസ്ഥാനത്തേയ്ക്കായി മന്ത്രിമാരുടെയും എം.പി ശശിതരൂരിന്റെയും എം.എൽ.എ മാരുടെയും പങ്കാളിത്തത്തോടെ പ്രധാന പദ്ധതി വൈകാതെ പ്രഖ്യാപിക്കും. ഇത് സർപ്രൈസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read News ⏭️

Back to top button