SPORTS
പരുക്കേറ്റ കയ്യുംവച്ച് ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്, നിര്‍ണായക അർധ സെഞ്ചറി, 400 കടന്ന് ടീം ഇന്ത്യ

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റു ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം രണ്ടാം സെഷനിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 419 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റു ചെയ്യുന്നത്. ആദ്യ ദിനം റിട്ടയേർഡ് ഹർട്ടായി മടങ്ങിയ ഋഷഭ് പന്തും ധ്രുവ് ജുറേലും അർധ സെഞ്ചറി നേടി. 107 പന്തിൽ 59 റൺസുമായി ധ്രുവ് ജുറേലും മാനവ് സുത്താറുമാണ് ക്രീസിൽ. ലഞ്ചിനു പിന്നാലെ ഋഷഭ് പന്ത് പുറത്തായി. 89 പന്തുകള്‍ നേരിട്ട താരം 63 റൺസുമായാണു മടങ്ങിയത്. കേഷര ന്യുവാന്തയെ ബൗണ്ടറി കടത്താൻ ഉയർത്തിയടിച്ച ഋഷഭ് പന്തിനെ ലോങ് ഓഫിൽ ഉഡര ക്യാച്ചെടുത്തു മടക്കുകയായിരുന്നു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു ഭേദപ്പെട്ട തുടക്കമാണ് യശ്വസി ജയ്സ്വാളും (53 പന്തിൽ 45) കെ.എൽ.രാഹുലും (33 പന്തിൽ 18) ചേർന്നു നൽകിയത്. എന്നാൽ രാഹുലും ജയ്സ്വാളും പുറത്തായതോടെ ഇന്ത്യ 2ന് 66 എന്ന നിലയിലായി. മൂന്നാമനായി എത്തിയ ദേവ്ദത്ത്, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (108 പന്തിൽ 50) കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ നേടിയ 120 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു പോരാട്ടവീര്യം തിരികെ നൽകിയത്.
Auto ⏭️


