NEWS

എസ്.ഐ.ആർ : ഓണക്കാലത്തും ഓണറേറിയമില്ലാതെ ബി.എൽ.ഒമാർ

പത്തനംതിട്ട: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണ ചുമതലയുമായി ഇറങ്ങിയ ബി.എൽ.ഒമാർക്ക് കൈനഷ്ടം മാത്രം. വീടുകൾ തോറും നടന്ന് ജോലി ചെയ്യാൻ ചെലവായ തുക കിട്ടിയതുമില്ല, ഓണറേറിയവുമില്ല. ആറായിരം രൂപ സ്‌പെഷ്യൽ ഇൻസെന്റീവ് അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 2025 ആഗസ്റ്റിൽ ഉത്തരവിറക്കിയത് കേരളത്തിൽ മാത്രം നടപ്പായില്ല. എന്യുമറേഷൻ ഫോമുകളുടെ വിതരണത്തിനും വിവരശേഖരണത്തിനുമായി വോട്ടർമാരുടെ വീടുകളിൽ പലവട്ടം പോയതിന്റെ യാത്രാച്ചെലവ്, ഭക്ഷണം, ഇന്റർനെറ്റ് തുടങ്ങിയ ചെലവുകൾക്ക് സ്വന്തം കൈയിൽ നിന്നാണ് പലരും പണം മുടക്കിയത്. ഒരു ബി.എൽ.ഒയ്ക്ക് യാത്രയ്ക്കായി കുറഞ്ഞത് മൂവായിരം വരെ ചെലവായി. വനിതാ ബി.എൽ.ഒമാർക്ക് ടാക്സിയെ ആശ്രയിക്കേണ്ടി വന്നതിനും നല്ലൊരു തുക ചെലവായി. എന്യുമറേഷൻ ഫോം എത്തിക്കുക, പൂരിപ്പിച്ച ഫോം തിരികെ വാങ്ങുക, തിരുത്തലിനായി വീണ്ടും വോട്ടർമാരെ കാണുക, ഹിയറിംഗിന് നോട്ടീസ് എത്തിക്കുക തുടങ്ങിയവയ്ക്കാണ് വീടുകൾ സന്ദർശിച്ചത്.

 ഒരാൾക്ക് 500 വീട് വരെ

പങ്കെടുത്തത് 30,471 ബി.എൽ.ഒമാർ

എസ്.ഐ.ആർ ആരംഭിച്ചത്

ഒക്ടോബർ 21ന്

പൂർത്തിയായത്

ഫെബ്രുവരി 21ന്

സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണ ജോലി നിർവഹിച്ച ബൂത്ത് ലെവൽ ഓഫീസർമാർക്ക് ലഭ്യമാകേണ്ട പ്രതിഫലം ഓണക്കാലത്ത് നൽകണം. ബി.എൽ.ഒമാരുടെ അർഹമായ പ്രതിഫലം നിഷേധിക്കരുത്.

എസ്.രാജേഷ്
കേരള എൻ.ജി.ഒ സംഘ്
സംസ്ഥാന ജനറൽ സെക്രട്ടറി.

Read News ⏭️

Back to top button