FASHION

ബാക്കിവരുന്ന ചോറ് കളയണ്ട: ബ്ലാക്ഹെഡ്സ് മാറി മുഖം തിളങ്ങാൻ ഈ ഫേസ്‌പാക്ക് മാത്രം മതി

പ്രതീകാത്മക ചിത്രം

ഭൂരിഭാഗം പേരും അനുഭവിപ്പിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖത്തെ ബ്ലാക്ഹെഡ്സ്. മുഖത്തെ പൊട്ടിയ കുരുക്കളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞുകൂടുന്നതാണ് ബ്ലാക്ഹെഡ്സ് ഉണ്ടാകാൻ കാരണം. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക് ഹെഡ്സ് ഉണ്ടാകുന്നത്. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.

ഈ പ്രശ്നം പരിഹാരിക്കാൻ പലപ്പോഴും ബ്യൂട്ടിപാർലറുകളെയും വിലകൂടിയ സൗന്ദര്യവ‌ർദ്ധക വസ്തുക്കളെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ ഇനി ഇതിന്റെ ആവശ്യമില്ല. പകരം ബ്ലാക് ഹെഡ്സ് മാറി മുഖം മൃദുവാകാനും തിളക്കമുള്ളതാകാനും അല്പം ചോറും, ചിയ സീഡും തേനുമുണ്ടെങ്കിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു ഫേസ്‌പാക്ക് തയ്യാറാക്കാം. എങ്ങനെയാണ് ഫേസ്‌പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചോറ്- ഒരു കപ്പ്
ചിയ സീഡ്
തേൻ

തയ്യാറാക്കേണ്ടവിധം

ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു ബൗളെടുക്കണം. ഇതിലേയ്ക്ക് എടുത്തുവച്ചിരിക്കുന്ന ചോറും ചിയസീഡും തേനും ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ച ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ച് പേസ്റ്റുരൂപത്തിലാക്കണം. ഇനി മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന ഫേസ്‌പാക്ക് പുരട്ടി 15 മുതൽ 20 മിനിറ്റ വരെ വയ്ക്കണം. ഉണങ്ങിയതിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ ബ്ലാക്ഹെഡ്സ് മാറി മുഖം തിളക്കമുള്ളതും സ്വാഭാവിക മൃദൃത്വം നിലനിൽക്കുന്നതിനും സഹായിക്കും.

English Summary

You don’t always need expensive beauty products or parlour treatments to deal with blackheads. A simple homemade face pack using rice, chia seeds, and honey can help make the skin feel smoother and more radiant. The face pack is easy to prepare at home.


Health ⏭️

Back to top button