NEWS

ഓണക്കോടിക്കും പൂക്കൾക്കും പച്ചക്കറിക്കും മാത്രമല്ല, ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഹോം അപ്ലയൻസസിനും ആവശ്യക്കാരേറെ


കോഴിക്കോട് ∙ ഓണക്കോടിക്കും പൂക്കൾക്കും പച്ചക്കറിക്കും മാത്രമല്ല ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഹോം അപ്ലയൻസസിനും ആവശ്യക്കാരേറെയാണ്. കിടിലൻ ഓഫറുകളാണ് ആവശ്യക്കാരെ ഓണക്കാലത്ത് ആകർഷിക്കുന്നത്. ബ്രാൻഡുകളിലെ വ്യത്യസ്തതയ്ക്കൊപ്പം വാങ്ങുന്ന ഉൽപന്നത്തിനൊപ്പം വ്യാപാര സ്ഥാപനങ്ങൾ ഉറപ്പു നൽകുന്ന സമ്മാനങ്ങളും ഉത്സവകാലത്ത് ആവശ്യക്കാരെ ആകർക്കുന്നു.വാങ്ങുന്ന ഉൽപന്നങ്ങൾക്ക് കമ്പനി നൽകുന്നതിനേക്കാൾ വാറന്റി കാലാവധി അധികം നൽകിയും ഉറപ്പായ സമ്മാനങ്ങൾ വാഗ്ദാനം നൽകിയും നറുക്കെടുപ്പിലൂടെ നൽകുന്ന വമ്പൻ സമ്മാനങ്ങളിലൂടെയും ഉപയോക്താക്കളെ ആകർഷിക്കുന്നു വ്യാപാരികൾ. ടിവി, വാഷിങ് മെഷിൻ എന്നിവയുടെ വിൽപന ഉയർന്നിട്ടുണ്ട്. 32 ഇഞ്ച് ടിവി മുതൽ ഹൈസെൻസ് കമ്പനി പുതുതായി പുറത്തിറക്കിയ 116 ഇഞ്ച് വലിപ്പം വരുന്ന ഭീമാകാരമായ ടിവി വരെ വിപണിയിലുണ്ട്.


Fashion ⏭️

Back to top button