NEWS

കുളിമുറിയിലെ നീരാവി വില്ലനായി; ഒരൊറ്റ കുളിക്ക് ഇന്ത്യൻ യുവതിക്ക് നൽകേണ്ടി വന്നത് 1.3 ലക്ഷം രൂപ!


കാൻബറ ∙ അഞ്ച് മിനിറ്റ് ചൂടുവെള്ളത്തിൽ കുളിച്ച ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപ പിഴയിട്ട് ഓസ്ട്രേലിയ. വാമിക എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തണുപ്പായതിനാൽ എക്‌സ്‌ഹോസ്റ്റ് ഓണാക്കാതെ കുളിച്ചതാണു യുവതിക്ക് വിനയായത്.കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു കെട്ടിടത്തിലെ ഫയർ അലാറം മുഴങ്ങിയത്. തീപിടിത്തം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന മുന്നറിയിപ്പ് സന്ദേശവും മുഴങ്ങി. അനൗൺസ്മെന്റിന് പിന്നാലെ യുവതിയും പുറത്തിറങ്ങി. ഫയർ ഡ്രില്ലിന്റെ ഭാഗമാകാം അലാറം മുഴങ്ങിയതെന്നാണ് വാമിക ആദ്യം കരുതിയതെന്ന് വിഡിയോയിൽ പറയുന്നു. ബിൽഡിങ് മാനേജർ വാമികയുടെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോഴാണു കുളിയാണു ഫയർ അലാറത്തിനു പിന്നിലെ കാരണക്കാരനെന്ന് വാമിക തിരിച്ചറിഞ്ഞത്.കരിഞ്ഞ മണം വരെ പണി തരാം പാശ്ചാത്യ രാജ്യങ്ങളിൽ വീടുകളിലും കെട്ടിടങ്ങളിലും ഫയർ അലാറമുകൾ നിർബന്ധമായും ഘടിപ്പിച്ചിരിക്കണം എന്നതാണ് നിയമം. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അഗ്നിബാധ മൂലമുള്ള ജീവഹാനി തടയാനുമാണ് ഇത് ഉപയോഗിക്കുന്നത്. സ്‌മോക്ക്/ഹീറ്റ് ഡിറ്റക്ടറുകളുടെ സെൻസറുകൾ വളരെ സെൻസിറ്റീവ് ആയതിനാൽ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾ പോലും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കാം. താളിക്കൽ, വറുക്കൽ, ഗ്രിൽ ചെയ്യൽ തുടങ്ങിയ ഇന്ത്യൻ രീതിയിലുള്ള പാചകവിദ്യകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന കനത്ത പുക അലാറം അടിപ്പിക്കാൻ സാധ്യത കൂടുതലാണ്.


Fashion ⏭️

Back to top button