NEWS
കൃഷിനാശത്തിന് നഷ്ടപരിഹാരം: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ കൃഷിയും വിളയും നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. സെപ്തംബർ 5വരെയാണ് നീട്ടിയത്. ആഗസ്റ്റ് ആദ്യവാരമുണ്ടായ മഴക്കെടുതിയിൽ കൃഷി നശിച്ചവർക്ക് കൂടി നഷ്ടപരിഹാരം ലഭ്യമാക്കാനാണ് തീയതി നീട്ടിയത്.


