NEWS

കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തി ബെംഗളൂരു – കൊച്ചി വന്ദേ ഭാരത് എക്സ്പ്രസ്; കൂടിയത് 598 സീറ്റുകൾ


കൊച്ചി / തിരുവനന്തപുരം ∙ രൂക്ഷമായ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു – കൊച്ചി വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തി. നിലവിൽ എട്ട് കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിനു പകരം 16 കോച്ചുകളുമായി വന്ദേഭാരത് തിങ്കളാഴ് മുതൽ സർവീസ് ആരംഭിക്കും.എറണാകുളം – ബെംഗളുരു റൂട്ടിലെ യാത്രാ തിരിക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനമായി. പുതിയ 16 കോച്ച് റേക്ക് ബെംഗളൂരു ഡിവിഷനു ലഭിക്കുന്നതോടെ യാത്രക്കാരുടെ ശേഷി 530ൽ നിന്ന് 1128 ആയി ഉയരും. 598 അധിക സീറ്റുകൾ ലഭ്യമാകുന്നത് ബെംഗളൂരുവിൽ ജോലിയും പഠനവുമായി കഴിയുന്ന ആയിരക്കണക്കിനു മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമാകും. അതോടൊപ്പം, ഓണത്തിനുള്ള തിരക്ക് കുറയ്ക്കാനും സഹായകമായ തീരുമാനമാണിത്. ഓഗസ്റ്റ് 21, 22 തീയതികളില്‍ ചെയര്‍കാര്‍ വെയിറ്റിങ് ലിസ്റ്റ് 150 കടന്നു. തിരിച്ച് 29 മതല്‍ 31 വരെ ബുക്കിങ് ഫുള്‍ ആകുകയും ചെയ്തു.


Fashion ⏭️

Back to top button